അവൾ മെല്ലെ എന്റെ കയ്യിൽ നുള്ളിക്കൊണ്ടു എഴുന്നേറ്റു
” വാ രാത്രി ഒരുപാടായി, പോയി കിടക്കാം , അല്ലേൽ നാളെ നേരത്തെ എണീക്കാൻ പറ്റില്ല..”
അവൾ ഇരുന്നിരുന്ന എന്റെ കയ്യിൽ പിടിച്ചെന്നെ വലിച്ചു, ഞാനും മെല്ലെ എണീറ്റ് അവളുടെ കൂടെ പോയി
ഞങ്ങൾക്ക് ഓരോരുത്തർക്കായ് ആ വീട്ടിൽ വെവ്വേറെ റൂമുകൾ തന്നിരുന്നു,
ആ വലിയ വീട്ടിലെ എന്റെ ആദ്യ രാത്രി,
ഞാൻ രാത്രി എപ്പഴോ ഉറങ്ങിപ്പോയി..!
രാവിലെ എന്റെ പെങ്ങളുടെ കുലുക്കി വിളിയാണ് എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്,
ഞാൻ ഇപ്പോഴും ഒരു ചോട്ടാ ഷോർട്സ് ഇട്ടാണ് കിടക്കുക,
എന്റെ വീട്ടിൽ ഇത് സ്ഥിരം പതിവായതുകൊണ്ടു എന്റെ പെങ്ങൾക്കോ, ബാക്കിയുള്ള വീട്ടിലെ സ്ത്രീജനങ്ങൾക്കോ ഇതൊരു പ്രശ്നമേ അല്ല.!
” ഒന്ന് പോയെടി, വീട്ടിലാണെൽ അച്ഛന്റെ വക, ഇവിടെ ഞാൻ എനിയ്ക്കു ഇഷ്ടമുള്ളതു വരെ കിടന്നുറങ്ങും.” ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു
” അങ്ങനെ ഒന്ന് കിടക്കണത് കാണണമല്ലോ..”
ഇതും പറഞ്ഞു എന്റെ പെങ്ങൾ പെട്ടെന്ന് എന്റെ പുതപ്പെടുത്തു വലിച്ചു മാറ്റി..
അവളോടുള്ള ദേഷ്യത്തിൽ പെട്ടെന്ന് തിരിഞ്ഞു അവളെ ചവിട്ടാനായി ഓങ്ങിയപ്പോഴാണ് എന്റെ കിടപ്പും ഞങ്ങളുടെ അടിയും നോക്കികൊണ്ട് വാതിൽ പടിയിൽ നിൽക്കുന്ന ഒരു സുന്ദരിയെ ഞാൻ കണ്ടത്.!
പെട്ടെന്ന് പെങ്ങളുടെ കയ്യിൽ നിന്ന് ഞാൻ പുതപ്പു പിടിച്ചു വാങ്ങി എന്നെ മൊത്തത്തിൽ ഞാൻ മൂടി..