ഇത് കണ്ടു ആ സുന്ദരി പെട്ടെന്ന മുഖംപൊത്തി ചിരിച്ചു.
അവളുടെ ആ സെറ്റുസാരിയിലുള്ള ആ നില്പിൽ ഞാൻ മൊത്തത്തിൽ ഔട്ടടിച്ച മട്ടായിപോയിരുന്നു
” എടാ കുംഭകർണാ, ഇന്നലേം കൂടി പറഞ്ഞതല്ലേ, രാവിലെ നേരത്തെ എണീക്കണമെന്നു, ദേ ഞങ്ങളെല്ലാം അമ്പലത്തിൽ പോവാൻ റെഡിയായി ഇനി നീ കൂടിയേ റെഡിയാവാൻ ഉള്ളു ..” സനു എന്നെ നോക്കി ഗർവിച്ചു
ഞാൻ ഇപ്പോഴും ആ വാതില്പടിയിലുള്ള സുന്ദരിയെ നോക്കിത്തന്നെ മിഴുങ്ങസ്യാ ഇരിക്കുകയായിരുന്നു, എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായാ സനു,
പെട്ടെന്ന് എനിയ്ക്കും അവൾക്കും ഇടയിലായി കേറി നിന്നു
” എന്റെ പൊന്നു വീണേടത്തി, ചേച്ചി മാറി നില്ക്കു, ഇല്ലേൽ ഇവൻ ഇന്ന് മൊത്തം ഇങ്ങനെ വായും നോക്കി ഇരിയ്ക്കും.” സനു പെട്ടെന്നു പിറകോട്ടു നോക്കി പറഞ്ഞു.
അത് കേട്ടതും ആ രൂപം പെട്ടെന്ന് എന്റെ കാണാമറയതു മാറി നിന്നു.,
അപ്പൊ അതാണ് വീണ.!,
എന്റെ പൊന്നോ, എന്തൊരു അഴകാണ് അവൾക്കു,
ആകെ ആ സെറ്റുസാരിയും ആ ഐശ്വര്യമുള്ള മുഖവുമേ കാണാൻ പറ്റിയുള്ളൂ,
അതും മര്യാദയ്ക്ക് കാണാൻ പറ്റിയില്ല.!
ഞാൻ വേഗം കട്ടിലിൽനിന്നു ആ പുതപ്പും വട്ടംചുറ്റി എണീറ്റു,
ഞാൻ വേഗം എന്റെ അനിയത്തിയെ തള്ളി പുറത്താക്കി, ഞാൻ ഒരിക്കൽക്കൂടി വീണയെ കാണാനായി എത്തി നോക്കി, അവൾ പെട്ടെന്നു എന്റെ നോട്ടം കണ്ടു മുഖം വെട്ടിച്ചു.
പിന്നെ എന്റെ യാത്രയാവൽ ശരവേഗത്തിലായിരുന്നു,
ഓരോ പെണ്ണുങ്ങൾ കാരണം ഉണ്ടാവുന്ന മാറ്റങ്ങളെ,
വേഗം കുളിച്ചു റെഡിയായി ഞാൻ താഴേക്ക് ഓടിയെത്തി,
അവിടെ എന്നെയും കാത്ത് എന്റെ ചേട്ടനും ചേട്ടത്തിയമ്മയും , സനുവും, വീണയും, അമ്മാവനും, അമ്മായിയും , അഭിയും ഉണ്ടായിരുന്നു,
അല്ല എന്റെ സഖാവ് ചേട്ടനും അമ്പലത്തിലേയ്ക്കുണ്ടോ.?
കുട്ടിയുണ്ടാവുന്ന വാർത്ത കേട്ടപ്പോൾ മുതൽ ചേട്ടത്തിയുടെ ഭക്തിമാർഗത്തിനു ചേട്ടൻ ചെറുതായൊക്കെ പച്ചക്കൊടി കാണിച്ച മട്ടാണ്.,