” എട ഞങ്ങൾ മുതിർന്നവർ ആ വണ്ടിയിൽ വരാം, നിങ്ങള് പിള്ളേര് പുറകെ നമ്മുടെ വണ്ടിയിൽ വാ, ഞങ്ങടെ കൂടെ വന്നു ബോറടിച്ചു ചാവണ്ട..!”
എന്റെ വലിയവനായ ചേട്ടൻ.! ഞാൻ കൃതജ്ഞയോടെ ചേട്ടനെ നോക്കി,
പെട്ടെന്ന് എന്റെ അനിയത്തി വന്നു എന്റെ കയ്യിൽ പിച്ചി
” എടാ, ചേട്ടന്റെ ബുദ്ധിയല്ല അത് ഈ എന്റെയ.! ഒന്നുല്ലെലും കുറച്ചു നേരത്തേക്കെങ്കിലും നീ വായി നോക്കിക്കോട്ടേ എന്ന് കരുതിയ.!” ഞാൻ അവളെ നിറകണ്ണുകളോടെ നോക്കി
” അറിഞ്ഞില്ല പെങ്ങളെ നിനക്ക് എന്നോട് ഇത്ര സ്നേഹമുണ്ടായിരുന്നു എന്ന് ..!”
ഞങ്ങൾ എല്ലാവരും പെട്ടെന്ന് വണ്ടിയിൽ കയറി, എന്റെ കൂടെ അഭിയാണ് കയറിയത്, വീണയും സനുവും പുറകിൽ കയറി , വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ പലപ്പോഴും മിററിലൂടെ രണ്ടു പേരെയും ശ്രെധിച്ചിരുന്നു
ഇത്ര സുന്ദരിയായ ഇവളെ എനിക്ക് നഷ്ടപ്പെട്ടതിൽ ശെരിക്കും വിഷമം തോന്നി പക്ഷെ വിധി..
ഞങ്ങൾ അമ്പലത്തിൽ മൊത്തത്തിലുള്ള ചുറ്റിക്കറങ്ങലിൽ എന്റെ കണ്ണ് മുക്കാൽ സമയവും വീണയുടെ പുറത്തായിരുന്നു, പിന്നെ ഇടയ്ക്കിടയ്ക്ക് ബാക്കിയുള്ള സുന്ദരികളെ നോക്കാനും ഞാൻ മറന്നില്ല, വീണ ഇടയ്ക്കിടയ്ക്ക് എന്നെയും ശ്രെദ്ധിക്കുന്നതായി എനിയ്ക്കും തോന്നിയിരുന്നു, ഇടയ്ക്കു അവൾ സനുവിനോട് എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു, സനുവിന്റെ മുഖം വാടുന്നതും.!
തൊഴുവലെല്ലാം കഴിഞ്ഞു എല്ലാരും തിരിച്ചു വന്നു തുടങ്ങി, ഇതിനിടയിൽ സനു പെട്ടെന്ന് ഓടി എന്റെ അടുക്കലേക്കു വന്നു
” എടാ നീ അവളെ ഇനി നോക്കണ്ട, അവൾക്കു ഒടുക്കത്തെ ജാടയാ.!”
“എന്താടി അവളെന്താ പറഞ്ഞെ ?!”
ഞാൻ അക്ഷമനായി ചോദിച്ചു
“ഏഹ് ഒന്നുമില്ലടാ ..” അവള് ഒഴിഞ്ഞു മാറാൻ നോക്കി, അവസാനം എന്റെ നിർബന്ധം സഹിക്കവയ്യാതെ അവൾ പറഞ്ഞു, ഞാൻ ഒരു ഒന്നാന്തരം വായിനോക്കി ആണെന്ന്, അല്ലേലും പണിയും വേലയും ഇല്ലാതെ നടക്കുന്ന എനിയ്ക്കു ഇതൊക്കെയല്ലേ പറ്റൊള്ളു പോലും.!
“എനിയ്ക്കു ഇത് കേട്ടപ്പോ അവളുടെ ചെവിക്കല്ലിനു ഒന്ന് കൊടുക്കാന തോന്നിയെ.!” എന്റെ പെങ്ങൾ നിന്ന് കലി തുള്ളി
പക്ഷെ എനിയ്ക്കതു കേട്ടട്ടു വലിയ അത്ഭുതം തോന്നിയില്ല, അപ്പോൾ അവൾ ഇത്ര നേരം എന്നെ നോക്കിയത് പുച്ഛത്തോടെ ആയിരുന്നല്ലേ.! എനിയ്ക്കു അവളോട് തോന്നിയ പ്രണയം എങ്ങോ ഓടിമറഞ്ഞു., പക്ഷെ എനിയ്ക്കു അവളോട് പക തോന്നിയില്ല പകരം തികച്ചുമൊരു നിർവികാരത, എന്റെ അച്ഛനോട് തോന്നുന്നപോലുള്ള ഒരു വികാരം.!