മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

Posted by

“അത് വിടടി, അവള് പറഞ്ഞതിലും കാര്യമുണ്ടല്ലോ.!” ഞാൻ നിർവികാരതയോടെ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.

 

ഞങ്ങൾ തിരിച്ചു വീട്ടിലേയ്ക്കു വന്നു, ഞാൻ പക്ഷെ ഇത്തവണ ഇടയ്ക്കിടയ്ക്ക് വീണയെ മിററിലൂടെ നോക്കിയില്ല,  നേരെ നോക്കി വണ്ടി ഓടിച്ചു, അല്ലെങ്കിൽ തന്നെ ശ്രെദ്ധിച്ചിട്ടെന്തു കാര്യം,

 

വീട്ടിലെത്തി എന്റെ സമീപനം മുഴുവൻ അങ്ങനെ ആയിരുന്നു, ഞാൻ മനഃപൂർവം വീണയെ ഒഴിവാക്കിക്കൊണ്ട് ഇരുന്നു, അവൾ ഇടയ്ക്കിടയ്‌ക്കേ എന്നെ നോക്കുന്നത് ഞാൻ ഒളികണ്ണിട്ടു ശ്രെദ്ധിച്ചിരുന്നു, പക്ഷെ എനിക്കിപ്പോ അറിയാം ആ നോട്ടത്തിനെ അർഥം,!

 

കല്യാണതലേന്നിന്റെ എല്ലാ മേളക്കൊഴുപ്പും ആ വീട്ടിലുണ്ടായിരുന്നു, ഞാൻ അവിടെയെല്ലാം ചുമ്മാ തേരാപാരാ നടന്നു, ഇനി നല്ല ചരക്കു മുതലുകളെ കാണണമെങ്കിൽ വൈകിട്ടത്തെ ഫങ്ഷൻ ആവണം, ഞാൻ അക്ഷമനായി നടന്നു, സമയം പക്ഷെ എന്നിലും വേഗം ഓടി.!

 

ചേട്ടൻ മേടിച്ചുതന്ന ഒരു ഡ്രെസ്സും വലിച്ചു കേറ്റി  ഞാൻ ഫങ്ഷന് മുൻപന്തിയിൽ തന്നെ ചുറ്റിപറ്റി നടന്നു

അമ്മാവന്റെ കാശിന്റെ എല്ലാ മേളക്കൊഴുപ്പും തകൃതി,

 

എല്ലാത്തിന്റെയും മുകളിൽ വീണയുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു, പല വര്ണങ്ങളിലും, പല സൈസിലുമുള്ള ചരക്കുകൾ..!

 

ആഹാ എനിക്ക് ലോട്ടറി തന്നെ.

 

ഇങ്ങനെ ഓരോ ചരക്കുകളെയും നോക്കി വെള്ളമിറക്കി നടക്കുന്ന സമയത്താണ് വളരെ അവിചാരിതമായി എന്റെ കണ്ണ് ഒരു കുഞ്ഞു കുട്ടിയെ ഉറക്കാൻ പാടുപെടുന്ന ഒരു വെളുത്ത സുന്ദരിയുടെ മേൽ ഉടക്കിയത്.,

എവിടെയോ കണ്ടു  മറന്ന മുഖം.!

 

ഞാൻ മെല്ലെ ആ സ്ത്രീയുടെ അടുത്തെത്തി.,

 

എന്നെ കണ്ടതും ആ സ്ത്രീ പെട്ടെന്ന് കുട്ടിയെ തോളിലേക്ക് കിടത്തി അത്ഭുതം വിടർന്ന കണ്ണുകളോടെ എന്നെ നോക്കി

 

” എടാ ഭീമൻ മനോജേ ( എന്റ കോളേജിലെ വട്ടപ്പേരാണ് ഭീമൻ, കോളേജ് റെസ്ലിങ് ടീമിലും, പിന്നെ അല്ലറ ചില്ലറ അടിപിടികളിലും പെട്ടതോടെ വീണ പേരാണ്)

 

നിനക്കെന്നെ മനസിലായില്ലേടാ ? ഇത് ഞാനാടാ രേഷ്മ, ”

 

അവൾ തന്റെ മുന്നിലെ മുഴുവൻ പല്ലും കാണിച്ചു വെളുക്കനെ ചിരിച്ചു

 

എനിക്ക് പെട്ടെന്ന് ആളെ കത്തി

Leave a Reply

Your email address will not be published. Required fields are marked *