ഒരിക്കൽ ഒരു സിനിമയ്ക്ക് കേറിയ എന്നെയും അവളെയും അവളുടെ ചേട്ടൻ പൊക്കി,
അവളുടെ ചേട്ടനാണെന്നു അറിയാതെ ഞാനാ വിദ്വാനെ ആദ്യം എന്നെ തടുത്തപ്പോൾ കേറിയങ്ങു തല്ലി.!
അങ്ങനെ അവിടെ ആ കഥയും പര്യവസാനിച്ചു,
പരീക്ഷയ്ക്ക് കുറച്ചു നാൾ മുന്നേ ആയിരുന്നു ഇതെന്നത് കൊണ്ട് പിന്നെ അവളെ ക്ലാസ്സിലേക്ക് വിട്ടില്ല, അവൾ പരീക്ഷ എഴുതാൻ മാത്രം വന്നു,
അതും അവളുടെ ഏതേലും ഒരു വീട്ടുകാർ എപ്പോഴും കൂടെയുണ്ടാവു താനും,
പിന്നീട് ഞാനവളെ കണ്ടിട്ടേ ഇല്ല,
അവൾക്കും അതൊരു നേരംപോക്ക് ആയിരുന്നതിനാലാവാം അവളും എന്നെ പിന്നെ വിളിയ്ക്കുക കൂടി ചെയ്തട്ടില്ല.!
പിന്നീട് ഞാൻ അവളെ കാണുന്നത് ഇപ്പോഴാണ്, അതും കെട്ടി ഒരു കൊച്ചുമായി.!
“അതിരിക്കട്ടെ, ഈ മാർത്താണ്ഡന്റെ തന്തപടിയെവിടെ?!”
ഞാൻ അവളുടെ തോളത്തിരുന്നു കളിക്കുന്ന കുട്ടിയെ കളിപ്പിച്ചുകൊണ്ടു ചോദിച്ചു
“ഓ അത് പറയാണ്ടിരിക്കുന്നതാട ബേധം, ഇതിനെ എനിക്കും തന്നേച്ചു അങ്ങേരു അങ്ങ് ദുബായിൽ പണമുണ്ടാക്കാൻ പോയേക്കുവാണ്., ഓരോ രണ്ടുവർഷം കൂടുമ്പോൾ വരും,”
അവൾ അത് പറഞ്ഞു ഒരു അവജ്ഞയോടെ നെടുവീർപ്പിട്ടു
“അടിപൊളി, നിന്നപോലെ ഒരുത്തിയെ ഇവിടെ ഇട്ടേച്ചും പോയ അവനൊരു മണ്ടൻ തന്നെ.!”
“മോനെ, സത്യത്തിൽ എന്റെ മോൻ ആവണ്ടവൻ ആയിരുന്നു അല്ലേടി ഇവൻ.!”
ഞാൻ ചുമ്മാ വെറുതെ ആ കുഞ്ഞു വാവയുടെ കയ്യിൽ പിടിച്ചു കളിപ്പിച്ചുകൊണ്ടു അവൾക്കു നേരെ ഒരു ചോദ്യമെറിഞ്ഞു
അവളുടെ മുഖം പെട്ടെന്ന് മാറി, എന്ത് പറയണം എന്നറിയാതെ അവൾ ഉരുകുന്നതായി എനിയ്ക്കു തോന്നി, അവളുടെ നന്നേ വെളുത്ത മുഖം ചുവന്നു തുടുത്തു.!
“ഡാ മനു, നീ ഇപ്പോഴും അതൊക്കെ ഓർക്കാറുണ്ടോടാ.!”
“എങ്ങനെ മറക്കാനാണ് എന്റെ രേഷ്മേ,
എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം, നീയല്ലായിരുന്നോ.!”
ഞാൻ ചുമ്മാ നട്ടാൽ കുരുക്കാത്ത ഒരു തള്ളങ്ങു തള്ളി
അവളുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു,