പിന്നെ ഇടയ്ക്കു ഞാൻ സൂചിപ്പിച്ചല്ലോ സുധാകരൻ മാഷ്, പുള്ളിയാണ് എന്റെ പിതാമഹൻ, വയസ്സ് ഏതാണ്ട് 55 മറ്റോ ആണ്,
പണ്ട് പട്ടാളത്തിൽ ഷോർട് സർവീസ് കമ്മീഷനു ഭാഗമായി 5 വർഷം സേവനമനുഷ്ഠിച്ചട്ടുണ്ട്,
പിന്നീട് എന്റെ അമ്മാമ്മയുടെയും മറ്റു ബന്ധു മിത്രാതികളുടെയും നിര്ബന്ധം സഹിക്കവ്വയാതെ പുള്ളി പട്ടാളമോഹം ഉപേക്ഷിച്ചു എന്റെ അമ്മ സരോജിനിയെയും കെട്ടി ഇവിടെ കൂടിയതാണ്,
അമ്മവഴിയും അല്ലാതെയും ആവശ്യത്തിലധികം പുരയിടവും, സ്വത്തുവകകളുമായി ഞങ്ങൾക്കു ആവോളം ഉണ്ടായിരുന്നു, ഇപ്പൊ ടൗണിന്റെ ഒത്തനടുവിലായി വാടകയ്ക്ക് വിട്ടു കൊടുത്തിരിക്കുന്ന അഞ്ചു കടകളും, പിന്നെ സ്വന്തമായി ഉള്ള തുണിക്കടയും വേറെ.! അങ്ങനെ പൈസയ്ക്ക് ഒരു മുട്ടുമില്ലാത്ത കുടുംബാന്തരീക്ഷം ആയിരുന്നു എന്റേത്,
ചെറുപ്പത്തിലേ പട്ടാളത്തിൽ പെട്ടുപോയതിന്റെ എല്ലാ ദോഷവും എന്റെ തന്തപ്പടിയ്ക്കു ഉണ്ടായിരുന്നു, രണ്ടാമനായി ഞാൻ ഭൂജാതനായത് മുതൽ എന്നെ ഒരു പട്ടാളക്കാരൻ ആക്കണമെന്നുള്ള അച്ഛന്റെ അടങ്ങാത്ത മോഹത്തിന് ഞാൻ എന്നും ഒരു പാരയായിരുന്നു,
എന്റെ ചേട്ടൻ അമ്മാമ്മയുടെ അരുമ സന്തതി ആയതുകൊണ്ട് പഹയൻ രക്ഷപെട്ടു,
ആയതിനാൽ അച്ഛന്റെ എല്ലാ മോഹകൂപങ്ങളും മൊട്ടിട്ടത് ഈ പാവപ്പെട്ടവന്റെ നെഞ്ചത്തായിരുന്നു, പക്ഷെ ചെറുപ്പം മുതലുള്ള എന്റെ സ്വഭാവവും, പ്രവർത്തികളും അച്ഛന്റെ ആഗ്രഹം ആസ്ഥാനത്തു ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കിയിരുന്നു,
ആയതിനാൽ ഇതിലും വലിയ യുദ്ധങ്ങൾ കണ്ടട്ടുള്ള എന്റെ അച്ഛനുണ്ടോ വിട്ടുകൊടുക്കുന്നു,
അങ്ങനെ മൂന്നാമത്തെ യുദ്ധത്തിൽ ജനിച്ചവനാണു എന്റെ അനിയൻ വിനോജ്,