പെട്ടെന്ന് നേരത്തെ കണ്ട സാരിയിൽ വീണ എന്റെ അടുക്കലേയ്ക്ക് വന്നത്,
അവൾ വന്നപാടെ എന്നെ ഒന്ന് ഇരുത്തി നോക്കി,
അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നിരുന്നു, അത് കരഞ്ഞു കലങ്ങിയപോലെ നിറഞ്ഞും ഇരുന്നു,
എനിയ്ക്കു അവളുടെ ഈ ഭാവമാറ്റത്തിന്റെ കാര്യം മനസിലായില്ല.!
അവൾ പെട്ടെന്ന് എന്റെ അടുത്ത് നിന്ന രണ്ടു പേരോട് മാറി നിക്കാൻ ആവശ്യപ്പെട്ടു,
അവർ അത് കേട്ട് വേഗം മാറിനിന്നു.,
എനിയ്ക്കു കാര്യം എന്താണെന്നു മനസിലായില്ല.! ഞാൻ ഇരുന്ന കസേരയിൽ നിന്നും എണീറ്റു.!
വീണ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പുവരുത്തി
” മനോജേ എനിയ്ക്കു ഒന്നേ പറയാനുള്ളു, എന്റെ ജീവിതത്തിൽ ഒരൊറ്റ ആണേ ഉള്ളു,
അതെന്റെ വിനു മാത്രമാണ്,
അവനല്ലാതെ വേറെ ഏതു പുരുഷൻ എന്റെ ദേഹത്ത് തൊട്ടാലും ഞാൻ അന്ന് ആത്മഹത്യ ചെയ്യും,
അതും വെറുതെയല്ല , എന്നെ തൊട്ട ആ പുരുഷനെ കൊന്നിട്ടാവും അത്, മറക്കണ്ട.!”
അവൾ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തി
എന്താണ് കാര്യമെന്ന് മനസിലാവാതെ ഞാൻ മിഴുങ്ങസ്യാ നിന്നു !
” ഇനി അഥവാ അവനെ എനിയ്ക്കു അടയാൻ സാധിച്ചില്ലെങ്കിൽ, ഞാൻ അവനു വേണ്ടി കാത്തിരിക്കാൻ തയ്യാറാണ്, എത്ര നാളു വേണമെങ്കിലും, എനിയ്ക്കുറപ്പുണ്ട് അവൻ എന്നെ തേടി വരും.!”
അവൾ ഇത്രയും പറഞ്ഞു പെട്ടെന്ന് പൊട്ടി കരഞ്ഞു
പിന്നെ ഒന്നും പറയാതെ ഓടി അവളുടെ വീട്ടിലേയ്ക്കു പോയി.!
സത്യത്തിൽ എനിയ്ക്കു ഒന്നും മനസിലായില്ല.!
ഇവളെന്തിനാണ് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ വന്നു എന്നോട് പറഞ്ഞത്.?
ഇനി കല്യാണ ചൂടടിച്ചു പെണ്ണിന് വട്ടായോ, ദൈവമേ.? എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്
ഞാൻ പിന്നെയും ഇട്ടിരുന്ന കസേരയിൽ ചാരിയിരുന്നു കാറ്റുകൊണ്ടു.!