ഒരു പത്തു മിനുട്ടു കഴിഞ്ഞപ്പോഴേക്കും എന്നെ അന്വേഷിച്ചു സനു പാചക പുരയിലേയ്ക്ക് വന്നു
“നീ ഇവിടെ ഇരിക്കണോടാ, നിന്നെ എല്ലാവരും എവിടെയൊക്കെ തിരഞ്ഞു.!
വേഗം വന്നേ നിന്നെ സനോജേട്ടൻ തിരക്കുന്നു.!”
എന്റെ നെഞ്ചിൽ ഒരു വെള്ളിടി മിന്നി,
ദൈവമേ ആ അരവട്ടു വീണ ഞാനും രേഷ്മയും തമ്മിൽ നടന്ന കാര്യം പോയി ചേട്ടനോട് പറഞ്ഞോ ?
” എന്താടി കാര്യം?” ഞാൻ വെപ്രാളപ്പെട്ടുകൊണ്ടു അവളോട് തിരക്കി
“എനിക്കറിയില്ല, എന്തായാലും, എന്തോ വലിയ പ്രശ്നമാണ്, വീണയുടെ കുടുംബവും, എല്ലാവരും ഉണ്ട്., പോരാത്തതിന് അവരുടെ കുടുംബ ജോത്സ്യൻ അടക്കം എല്ലാവരും.!”
എന്റെ ഉള്ളാകെ പുകഞ്ഞു നീറി, ഇനിയെന്താണ് കാര്യം ?
ഞാൻ ഒന്നും മിണ്ടാതെ അവളുടെ കൂടെ പോയി,
വീണയുടെ വീടിന്റെ നടുമുറ്റത്ത് എല്ലാവരും കൂടിയിട്ടുണ്ട്,
ഒരുവശത്തു വീണ കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ട്,
അവളെ ആശ്വസിപ്പിക്കാൻ കുടുംബത്തിലുള്ള ആബാലവൃദ്ധം സ്ത്രീകളും,
ഞാൻ കാര്യം എന്താണെന്നു അറിയാതെ സനോജേട്ടന്റെ അടുത്തുവന്നു നിന്നു,
ചേട്ടനടക്കം എല്ലാവരും കവടി നിരത്തുന്ന ജ്യോത്സ്യനെ തന്നെ നോക്കി ഇരിക്കാണ്,
ഞാൻ മെല്ലെ ചേട്ടനെ തോണ്ടി വിളിച്ചു,
ചേട്ടൻ പെട്ടെന്ന് എന്നെ കണ്ടു എണീറ്റ് എന്നെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി.!
“എടാ മനു, ഒരു ചെറിയ പ്രശ്നമുണ്ട്.!
നിനക്കറിയാലോ നമ്മുടെ വീണയുടെ ജാതകത്തിൽ ചൊവ്വാദോഷം ഉള്ളത്,
സത്യത്തിൽ ഇപ്പൊ കെട്ടാൻ പോവുന്ന ചെക്കനും വീണയും തമ്മിൽ പരസ്പരം കണ്ടു ഇഷ്ടപെട്ടതുകൊണ്ടാണ് ഈ കല്യാണം ഉറപ്പിച്ചത്, അവനു ജാതകമൊന്നും പ്രശ്‌നം അല്ലായിരുന്നു.”
“അതിനിപ്പോ എന്തുണ്ടായി” ഞാൻ അക്ഷമനായി ചോദിച്ചു
” എടാ ഇന്നലെ ആ ചെക്കന് ഒരു ചെറിയ ആക്സിഡന്റ് ഉണ്ടായി,