അച്ഛന്റെ തനിപ്പകർപ്പെന്നെല്ലാം പറയാവുന്ന സന്തതി,
അച്ഛന്റെ ആഗ്രഹങ്ങളെ പീരങ്കിയിൽ നിന്ന് പാഞ്ഞ ഉണ്ടപോലെ പറത്തികളഞ്ഞ എന്നോട് അച്ഛൻ പണ്ടുമുതലേ അകന്നു പോയിരുന്നു,
ഇപ്പൊ വീരമർത്താണ്ഡനായി എന്റെ അനിയൻ കൂടി വന്നതോടെ,
ചതുർത്ഥികണ്ട ചന്ദ്രന്റെ കണക്കായി ഞാനും അച്ഛനും തമ്മിലുള്ള ബന്ധം.!
ഞാനതിൽ സത്യത്തിൽ സന്തോഷിച്ചിരുന്നു, അല്ലെങ്കിൽ തന്നെ ആർക്കാണ് ചേതം.!
പിന്നെ വീട്ടിലുള്ള ആകെ ആശ്വാസം അമ്മയാണ്, പഴയ നായർ കുടുംബത്തിലെ സ്ത്രീകളുടെ ഒരു കഴിവും എന്റെ അമ്മയ്ക്കില്ലായിരുന്നു,
ഒരു പഞ്ചപാവം, അച്ഛൻ എന്ത് പറയുന്നോ അതാണ് വേദവാക്യം,
പക്ഷെ അമ്മയുടെ പ്രിയ സന്തതി ഞാനായിരുന്നു, ‘അമ്മ എന്ത് പറഞ്ഞാലും കേൾക്കുന്ന ഒരു പാവം സന്തതി, പക്ഷെ പഠനം മാത്രം എനിയ്ക്കു വഴങ്ങിയില്ല, ചെറുപ്പത്തിൽ 2ആം ക്ലാസ്സുമുതൽ ഞാനതു തെളിയിച്ചു,
അതേ അവസരത്തിൽ പക്ഷെ എന്റെ അച്ഛൻ വീണ്ടും കഴിവ് തെളിയിച്ചു,
അങ്ങനെ എന്റെ കുടുംബത്തിലെ അവസാന സന്തതിയാണ് എന്റെ അനിയത്തി സനൂജ,
അമ്മയുടെ എല്ലാ അഴകും കിട്ടിയ അവൾ,
എനിയ്ക്കു അന്നുതൊട്ടു ഇന്നുവരെ വളരെ പ്രിയപെട്ടവളാണ്,
അവൾക്കു അവളുടെ മൂന്നു ചേട്ടന്മാരിലും ഏറ്റവും പ്രിയപെട്ടവനും ഞാനാണ്,