അവൻ ഇന്നലെ ഏതോ കൂട്ടുകാർക്കു വേണ്ട താമസ സൗകര്യം ശെരിയാക്കി മടങ്ങി വരുമ്പോൾ അവന്റെ വണ്ടി വേറൊരു വണ്ടിയുമായി കൂട്ടിമുട്ടി,
അവനിപ്പോ ഐ.സി.യൂ.വിൽ ആണ്.,
അവന്റെ വീട്ടുകാർ വിളിച്ചിരുന്നു ഇപ്പോൾ അവര് കല്യാണത്തിൽ നിന്ന് പിന്മാറിയെന്നാണ് പറയുന്നത്.!”
ആ സൂപ്പർ,
എന്റെ ദൈവമേ അങ്ങ് ഇത്ര പെട്ടെന്ന് എന്റെ പ്രാർത്ഥന കേക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല, പക്ഷെ സത്യത്തിൽ അവളുടെ കല്യാണം നിന്ന് പോവണമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല, എനിയ്ക്കു ഉള്ളിൽ എവിടെയോ ചെറിയ സങ്കടവും തോന്നി
” ആ ഇ ജാതകം പത്തിൽ ഏഴു പൊരുത്തമുണ്ട്., പോരാത്തതിന് ദോഷ ജാതകം ആയതുകൊണ്ട്, രണ്ടു ജാതകവും നല്ല പൊരുത്തമാണ്, ഇതുതന്നെ ഉറപ്പിക്കാം.!”
പെട്ടെന്ന് കവടി നിരത്തികൊണ്ടിരുന്ന ജോത്സ്യൻ വിളിച്ചു പറഞ്ഞു,
പെട്ടെന്ന് സനോജേട്ടനും അങ്ങോട്ട് പോയിരുന്നു,
വീണയുടെ അച്ഛൻ സുരേന്ദ്രനമ്മാവന്റെ മുഖവും വിടർന്നിരുന്നു.!
എന്റെ മനസ്സിൽ ചിരിപൊട്ടി, ഇനി ഏതു പൊട്ടൻ ആണാവോ പെടാൻ പോവുന്നത്.!
“തെക്കേപുരയ്‌ക്കൽ സുധാകരൻ മകൻ പൂയം ജാതൻ മനോജ്ജും,
നന്ദിലേടത്തു വീട്ടിൽ സുരേന്ദ്രൻ മകൾ വിശാഖം നാളിൽ വീണയും,
പൊരുത്തം പത്തിൽ ഏഴു, രണ്ടു ജാതകവും ഒരേ ദോഷവും പാപവും, ഉത്തമ പൊരുത്തം.!!”
ഇത്രയും പറഞ്ഞു ജോത്സ്യൻ നിർത്തി,.!
ഇതുകേട്ടതും എന്റെ സപ്തനാഡികളും തളർന്നുപോയി.! ചെക്കൻ ഞാനാണോ?!
ഒരു രണ്ടു ദിവസം മുമ്പേ ആയിരുന്നെങ്കിൽ ഞാനാവും ഇതുകേട്ടു ഏറ്റവുമധികം സന്തോഷിച്ചട്ടുണ്ടാവുക പക്ഷെ ഇപ്പൊ അതല്ല അവസ്ഥ.,!
ഞാൻ എന്ത് പറയണമെന്നറിയാതെ നിലത്തു ഇരുന്നുപോയി.!
പെട്ടെന്ന് സനുവന്നു എന്റെ അടുതു ഇരുന്നു