” ആ കോളടിച്ചല്ലോടാ തെമ്മാടി, അങ്ങനെ നീതന്നെ അവളെ അടിച്ചെടുത്തല്ലേ.!”
അവൾ എന്നെനോക്കി ചിരിച്ചു
എന്റെ മനസ്സിൽ കൂടി അപ്പൊ വേറെ പല കാര്യങ്ങളും ആയിരുന്നു ഓടിക്കൊണ്ടിരുന്നത്,
ഞാനും രേഷ്മയും തമ്മിൽ നടന്നത് വീണ കണ്ടതാണ്,
പിന്നെ ഇത്തിരി മുന്നേ വീണ വന്നു പറഞ്ഞ കാര്യങ്ങൾ.!
എനിയ്ക്കു ഇപ്പോഴാണ് അതെല്ലാം വായിച്ചെടുക്കാൻ സാധിക്കുന്നത്.!
അവൾ ഇപ്പോഴും വിനുവിനെ സ്നേഹിക്കുന്നു,
എന്തിനേക്കാളും ഉപരി എന്നെ വെറുക്കുന്നു.!
പെട്ടെന്ന് സുരേന്ദ്രൻ അമ്മാവൻ എന്റെ അടുക്കൽ വന്നു,
ഞാൻ ഇരുന്നിടത്തുനിന്നു പിടഞ്ഞെണീറ്റു , പുള്ളി വന്നു എന്റെ കൈകളിൽ ചുറ്റി പിടിച്ചു
” മോനെ വിനു, നീ പാവം ഈ അച്ഛന്റെ അവസ്ഥ കൂടി മനസിലാക്കണം,
രണ്ടു അറ്റാക്ക് കഴിഞ്ഞിരിക്കാണ് ഞാൻ,
ഇനി എത്ര നാൾ കൂടിയുണ്ടെന്ന് എനിയ്ക്കു അറിയില്ല,
വീണയ്ക്കു ഇപ്പൊ ഈ മുഹൂർത്തത്തിൽ കല്യാണം നടന്നില്ലെങ്കിൽ അവളുടെ മുപ്പത്തിരണ്ടാം വയസ്സിലെ ഇനി കല്യാണ യോഗം ഉള്ളു,
ഞാൻ മരിക്കുന്നതിന് മുൻമ്പേ,
എന്റെ മകളെ എനിയ്ക്കു ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം,!”
അയാൾ ഇത്രയും പറഞ്ഞു കരഞ്ഞുകൊണ്ടു എന്റെ കൈകളിൽ മുഖമമർത്തി
ഇതിനിടയിൽ സനോജേട്ടൻ വീട്ടിലേയ്ക്കു വിളിക്കുക ആയിരുന്നു,
ചേട്ടൻ കനത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, കുറച്ചു കഴിഞ്ഞു ഫോൺ കട്ട് ചെയ്തു ചേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു
” അമ്മാവൻ പേടിയ്ക്കാതെ, അച്ഛൻ ആദ്യം ഒരു ചെറിയ നീരസം പറഞ്ഞെങ്കിലും,
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, ഒന്നുല്ലെലും വീണ നമ്മുടെ കുട്ടിയല്ലേ അമ്മാവാ,
അവൾക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ വെറുതെ ഇരിക്കുമോ.”
സനോജേട്ടൻ അമ്മാവനോട് പറഞ്ഞു
” എന്നാലും മോനെ മനു ഒന്നും ഇതുവരെ പറഞ്ഞില്ലാലോ.?”
എല്ലാവരും പെട്ടെന്ന് എന്റെ മുഖത്തേയ്ക്കു നോക്കി