ഒരു നൂറു കണ്ണുകളെങ്കിലും കാണും, ഞാൻ ആ നോട്ടമെല്ലാം സഹിക്കാൻ പറ്റാതെ വെന്തുരുകി.!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ചേട്ടനെ നോക്കി
ചേട്ടൻ പെട്ടെന്ന് എന്നെ ചേർത്ത് നിർത്തി.,
” ഇവൻ എന്റെ അനിയനാണ്, ഇവന്റെ മനസ് എനിക്കറിയാം., ഇവന് ഈ കല്യാണത്തിന് നൂറു സമ്മതം.!”
അപ്പൊ എല്ലാവരും കൂടി എല്ലാം ഉറപ്പിച്ചു, ഇനി ഞാൻ എന്ത് പറയാൻ.!
” ആ അമ്മാവാ, അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു,
മുഹൂർത്തത്തിന് അച്ഛനും അമ്മയ്ക്കും എന്തായാലും എത്താൻ പറ്റില്ല,
പക്ഷെ കെട്ട് കഴിഞ്ഞു ഉടനെ നമ്മൾ എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെടണം,
നാളെ കഴിഞ്ഞു ഒരു നല്ല നാളു കൂടിയുണ്ട്,
അമ്മയുടെ ആഗ്രഹം ആണ് മനുവിന്റെ താലിചാർത്തു അവിടെ വെച്ച് വേണമെന്ന്, എന്തോ അത് നടക്കില്ല, എന്നാലും ഒരു ചെറിയ ചടങ്ങു പോലെയെങ്കിലും നടത്തണമെന്നാണ് ‘അമ്മ പറഞ്ഞത്.!”
സനോജേട്ടൻ അമ്മാവനോട് പറഞ്ഞു
” അതിനെന്താ മോനെ, അങ്ങനെ ആവട്ടെ.!”
പിന്നെ എല്ലാം ചറപറാ വേഗത്തിൽ ആയിരുന്നു,
എന്നെ ചേട്ടനും ബാക്കിയെല്ലാവരും കൂടി പിടിച്ചു ഒരു റൂമിലേയ്ക്ക് കൊണ്ടുപോയി.!
പത്തുമിനിറ്റ്കൊണ്ടു തന്നെ എനിയ്ക്കുള്ള മുണ്ടും നേര്യതും എവിടെനിന്നോ വന്നു,
ഞാൻ ഒരു പ്രതിമ കണക്കെ എല്ലാത്തിനും നിന്നുകൊടുത്തു,. മേക്കപ്പ് ഇടലെല്ലാം പെട്ടെന്ന് കഴിഞ്ഞു,!
സമയം പത്തരയോട് അടുത്തപ്പോൾ തന്നെ എന്നെപിടിച്ചു നേരത്തെ ഒരുക്കിവെച്ച കതിർമണ്ഡപത്തിൽ പിടിച്ചിരുത്തി.!
കത്തിക്കൊണ്ടിരിക്കുന്ന ഹോമകുണ്ഡത്തിൽ എന്തെക്കെയോ മന്ത്രജപങ്ങൾ ചൊല്ലിക്കൊണ്ടു തന്ത്രി നെയ്യ് ഒഴിക്കുന്നുണ്ട്,
ആ ഹോമകുണ്ഡത്തിലും ഭീകരമായിരുന്നു എന്റെ ഉള്ളിലെ അവസ്ഥ.,
ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ തന്നെ പരിവാരങ്ങളോട് ഒപ്പം വീണ എത്തി,
അവൾ വന്നു എന്റെ ഇടതുവശത്തായി ഇരുന്നു,
എനിയ്ക്കു അവളുടെ മുഖത്ത് നോക്കാൻ തന്നെ സാധിക്കുന്നുണ്ടായിരുന്നില്ല,
എപ്പോഴോ കഷ്ടപ്പെട്ട് ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി,