പക്ഷെ അവൾ എന്നെ ദഹിപ്പിക്കാൻ എന്ന വട്ടം ഒരു തവണ എന്നെ നോക്കുക മാത്രം ചെയ്തു,
ആ ഒറ്റ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു,
ചടങ്ങുകൾ എല്ലാം പെട്ടെന്ന് നീങ്ങി,
താലികെട്ടാനായി താലി എടുത്തപ്പോൾ തന്നെ എന്റെ കൈവിറക്കാൻ തുടങ്ങി,
എങ്ങനെയോ പാടുപെട്ടു ഞാൻ താലി അവളുടെ കഴുത്തിനു ചുറ്റും എത്തിച്ചു ഒരു കെട്ടു കെട്ടി,
ഉടനെ എന്റെ കയ്യിൽനിന്നു ആ താലി മേടിച്ചു എന്റെ പെങ്ങൾ ബാക്കി കെട്ടുകൾ മുറുക്കി.!
ഞാൻ അപ്പൊൾ ഒന്നുപാളി വീണയെ നോക്കി,
അവൾ കുമ്പിട്ടു ഇരിക്കുകയാണ്,
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.!
അവളുടെ വിഷമം എനിയ്‌ക്കാ നിമിഷം മനസിലായി.!
ചടങ്ങു കഴിഞ്ഞു മൂന്നുവട്ടം അവളുടെ കയ്യിൽ പിടിച്ചു ഞാൻ അഗ്നികുണ്ഡത്തിനു വലം വെച്ചു,
സത്യത്തിൽ ഞാൻ വീണയുടെ കയ്യിൽ പേരിനുമാത്രം മുട്ടിച്ചു തൊട്ടിട്ടേ ഉണ്ടായിരുന്നുള്ളു.!
ചടങ്ങെല്ലാം കഴിഞ്ഞു ഞാനും അവളും മണ്ഡപത്തിൽ നിന്നിറങ്ങി അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി,
ഞാൻ പിന്നെ എന്റെ ചേട്ടന്റെ കാലിൽ വീഴാൻ പോയപ്പോഴേക്കും അവൻ എന്നെ പിടിച്ചെണീപ്പിച്ചു, ചേർത്ത് കെട്ടിപിടിച്ചു.,
വീണയുടെ അച്ഛൻ എന്നെയും അവളെയും കൂട്ടി,
പന്തലിലേക്ക് ഇരുത്തി,
രമേശേട്ടൻ ആയിരുന്നു ഞങ്ങൾക്ക് വിളമ്പി തന്നത്.,
” എന്നാലും എന്റെ ഗഡിയെ, നീയാർന്നോ ചെക്കൻ.!”
അയാൾ അത്ഭുതത്തോടെ എന്നെ നോക്കി സ്വകാര്യമായി പറഞ്ഞു
എന്റെ പൊന്നു ചേട്ടാ, ഞാനും., ചെക്കൻ ഞാനാണെന്ന് ഒരു ഒരു മണിക്കൂർ മുന്നെയാണ് അറിഞ്ഞത്,
എന്ന് പറയണം ഇന്നുണ്ടായി എന്നാലും വാക്കുകൾ വായിൽ നിന്ന് വന്നില്ല,