മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

Posted by

എന്തോ ഇത്ര നല്ല സദ്യ എന്റെ മുന്നിൽ ഇരുന്നിട്ടും ഒരുരുള പോലും എനിയ്ക്കു ഇറങ്ങുന്നില്ല.!

എങ്ങനെയോ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാൻ മതിയാക്കി,

അവളുടെ ഒപ്പം കൈകഴുകാൻ എണീറ്റു,.

 

ഞങ്ങൾ കൈകഴുകി കൊണ്ടിരുന്നപ്പോൾ ചുറ്റും ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പെട്ടെന്ന് വീണ എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നു എനിയ്ക്കു മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു

 

” മനു ഞാൻ നേരത്തെ പറഞ്ഞത് ഓർമയുണ്ടല്ലോ,

ഈ വീണ ഒരു കാര്യം പറഞ്ഞാൽ അത് പറഞ്ഞതാണ്, മരണം വരെ .!”

 

അവൾ പെട്ടെന്ന് എന്റെ മറുപടിയ്ക്കു നിൽക്കാതെ കൈകഴുകി മാറി.,

 

സത്യത്തിൽ ഞാൻ എന്ത് പറയാൻ ആണ്, എനിയ്ക്കു എന്റെ ലോകം മൊത്തം കറങ്ങുന്നതായി തോന്നി,

 

എന്നെയും അവളെയും കൂട്ടി അവളുടെ അച്ഛൻ ആരെക്കെയോ പരിചയപെടുത്തുന്നുണ്ടായി,

ഞാൻ യന്ത്രം കണക്കെ എന്തെക്കെയോ പറയുന്നുമുണ്ടായി,

 

ഞാൻ ഇതിനിടയിൽ പലപ്പോഴും വീണയെ നോക്കാൻ ശ്രെമിക്കുന്നുണ്ടായി,

അവൾ പക്ഷെ മനപ്പൂർവം എന്റെ നോട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു,

 

എനിക്കാണെങ്കിൽ ആകെ ഭ്രാന്താവും എന്ന മട്ടായി.! എനിക്ക് എന്റെ അവസ്ഥ ആരോടെങ്കിലും പറയണ്ടേ.?

 

ഞാൻ സനുവിനെ ആൾക്കൂട്ടത്തിനിടയിൽ തപ്പിപ്പിടിച്ചു, അവളെ മാറ്റി നിർത്തി.!

 

“എന്താടാ കല്യാണ ചെക്കാ അവസാനം അവളെത്തന്നെ അടിച്ചെടുത്തല്ലോ.!

അവൾ എന്നെ കളിയാക്കാനെന്നോണം പറഞ്ഞു

 

” ഒലക്കേടെ മൂട്, എടി നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ,

അവൾക്കു എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ,

പോരാത്തതിന് അവള് ഇപ്പോഴും ആ വിനുവിനെ ആണ് സ്നേഹിക്കുന്നത് പോലും.! അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞടി  അത് .!”

 

ഞാൻ എന്റെ നിസ്സഹായാവസ്ഥ അവളെ പറഞ്ഞു കേൾപ്പിച്ചു

 

” നീ ഇതൊക്കെ എന്താ ഈ പറയണേ.!”    അവൾ അന്തം വിട്ടു എന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *