മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ)

Posted by

 

ഞാൻ എന്തേലും പിന്നെയും പറയുന്നതിന് മുമ്പേ,

സുരേന്ദ്രനമ്മാവൻ എന്നെ പിന്നെയും ആരെയെക്കെയോ പരിചയപെടുത്താനായി പിടിച്ചു വലിച്ചു

 

“അമ്മാവാ ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം.!”

ഞാൻ മുണ്ടു ശെരിയാക്കാനെന്ന വ്യാജേനെ പിന്നെയും അവിടെ നിന്നു

 

“അമ്മാവനെന്നോ, അച്ഛനെന്നു വിളിക്കു മരുമോനെ.!” അയാളുടെ മുഖം പിന്നെയും വിടർന്നു

 

ആരും ഞങ്ങളെ നോക്കുന്നില്ല എന്ന് ഉറപ്പാക്കി അയാൾ പിന്നെയും തുടർന്നു

 

“മോനെ സത്യത്തിൽ നിനക്കറിയാമോ,

എനിക്ക് ഇന്നലെ വരെ മനസ്സിൽ ആധിയാർന്നു,

ആ വിനു എങ്ങാനും ആയിരുന്നു എന്റെ മകളെ കല്യാണം കഴിച്ചിരുന്നതെങ്കിൽ,

എന്റെ മോളുടെ എല്ലാ കാര്യങ്ങളും ഞാൻ ആദ്യം മുതലേ നോക്കേണ്ടി വന്നേനെ,

എനിക്കതിൽ സന്തോഷമേ ഉള്ളു,

പക്ഷെ ഇവിടെ റാണിയെ പോലെ കഴിഞ്ഞ എന്റെ മോൾ അവന്റെ വീട്ടിൽ ചെന്നാലുള്ള അവസ്ഥ എനിക്ക് ആലോചിക്കാൻ വയ്യായിരുന്നു,

ഇപ്പോഴാ എനിയ്ക്കു സമാധാനം ആയതു ഒന്നുല്ലെലും നീ നമ്മുടെ സുധാകരേട്ടന്റെ മോനല്ലേ,

എന്റെ മോളുടെ കാര്യത്തിൽ ഇനി എനിയ്ക്കു ഒരു പേടിയുമില്ല.!”

 

അമ്മാവൻ, അല്ല അമ്മായിഅച്ചൻ അത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതു ഞാൻ കണ്ടു.!

 

എന്റെ മനസ്സിൽ പക്ഷെ മറ്റൊന്നായിരുന്നു ഓടിയതു

 

എന്റെ പൊന്നു കിളവ നിങ്ങ ഇത് എന്തറിഞ്ഞട്ട.!

എന്റെ വീട്ടിലെ അവസ്ഥ എനിയ്ക്കല്ലേ അറിയൂ,

എന്റെ പാട് എനിയ്ക്കറിയാം,

മര്യാദയ്ക്ക് ഡിഗ്രി പോലും പാസ്സായിട്ടില്ലാത്ത ഞാൻ പെണ്ണും കെട്ടി ചെന്നാൽ,!

എന്നെ  കാണുമ്പോഴേ ചതുര്ഥിയായ എന്റെ തന്തപ്പടി ഇനി എന്തൊക്കെ കാട്ടികൂട്ടുമോ ആവൊ.,!

ഇനി ഇതെല്ലം പോരാത്തതിന് വീണ.!

 

ഇപ്പൊ സത്യത്തിൽ ഈ ലോകത്തു എന്നോടുള്ള കലിപ്പിന് എന്റെ അച്ഛനെ തോൽപ്പിക്കാൻ ഒരാൾ വന്നിരിക്കുന്നു,

ഇപ്പൊ അവളുടെ കയ്യിലെങ്ങാനും ഒരു തോക്കു വെച്ച് കൊടുത്താൽ.,

അതിന്റെ ഉണ്ട തീരുന്നതു വരെ വേണേൽ അവളെന്റെ നെഞ്ചത്ത് പൊട്ടിക്കും,

മിക്കവാറും ഇങ്ങേരുടെ സെന്റിയടിയിലും, ഗന്ത്യതരം ഇല്ലാതെയും ആവണം അവൾ ഈ കടുംകൈയ്ക്കു  സമ്മതിച്ചത് തന്നെ.!

Leave a Reply

Your email address will not be published. Required fields are marked *