ഞാൻ എന്തായാലും അമ്മാവന്റെ കൂടെ അമ്മാവന്റെ കൂട്ടുകാരെ എല്ലാം കാണാൻ ചെന്നു,
പുള്ളി വളരെ സന്തോഷത്തോടെ ആണ് എന്നെ പരിചയപ്പെടുത്തിയത്,.!
ഞാൻ ഇതിനിടയിലാണ് വീണയെ തപ്പിയതു,
കുറച്ചു മാറി അവൾ ആരോടോ സംസാരിക്കുന്നു,
ആളെ കുറച്ചുകൂടി നോക്കിയപ്പോഴാണ് അത് രേഷ്മയാണെന്നു എനിയ്ക്കു മനസിലായത്,
രേഷ്മ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് ,
വീണയുടെ മുഖം അപ്പോഴും ദേഷ്യത്തോടെ ചുവന്നിരിക്കുകയാണ്,
പിന്നെയും എന്തൊക്കെയോ പറഞ്ഞു രേഷ്മ പോവുന്നത് ഞാൻ കണ്ടു.!
ഇനി എന്ത് പുലിവാലാണാവോ അവൾ പറഞ്ഞിട്ടുണ്ടാവുക.!
വീണ പിന്നെ പതിയെ നടന്നു ഞങ്ങളുടെ അടുത്തേയ്ക്കു വന്നു.!
അവൾ എന്റെ അടുത്ത് വന്നു എല്ലാവരോടും ചിരിച്ചുകൊണ്ടു തന്നെ സംസാരിച്ചു,
ഞാൻ നോക്കുമ്പോൾ മാത്രം ചടേന്നു മുഖം മാറും.!
ഈ കെട്ടുന്നതിനേക്കാളും പാടാണ്,
വരുന്നവരോടൊക്കെ സംസാരിക്കൽ.! കെട്ടിയവർക്കു ഞാൻ പറഞ്ഞത് മനസിലാവും.!
പെട്ടെന്ന് സനോജേട്ടൻ വന്നു അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു
അമ്മാവൻ പെട്ടെന്ന് എല്ലാവരോടും വണ്ടിയിൽ കേറാൻ പറഞ്ഞു,
വണ്ടിയുടെ ചെലവടക്കം എല്ലാം അമ്മാവൻ വഹിക്കുമെന്ന ഒരറിയിപ്പും.!
എന്നെ സനോജേട്ടനും അമ്മാവനും പിടിച്ചു ഒരു ലെസ്സസിന്റെ അടുത്തേയ്ക്കു കൊണ്ടുവന്നു,
അമ്മാവൻ മുന്നിൽ കയറി, പിന്നീട് വീണ പുറകിൽ കയറി, എന്നോട് കയറാൻ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞു ബാക്കിൽ കയറിക്കോളാം, സംഗീത ഏടത്തിയെ കയറ്റാൻ എന്ന്.!
ഏടത്തി ഗർഭിണി ആയതുകൊണ്ട് എല്ലാവരും ആ തീരുമാനം അംഗീകരിച്ചു.!
ഞാൻ പെട്ടെന്ന് വീണയെ ഒന്ന് നോക്കി.!