ഒരു സഹോദരീ-സഹോദര ബന്ധത്തേക്കാളുപരി ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു,
എന്റെ അനിയൻ വിനോജ് ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാ അർത്ഥത്തിലും എനിയ്ക്കു പാരയായിരുന്നു,
അച്ഛനാണേൽ എന്ത് കാര്യത്തിനും അവന്റെ ഭാഗമേ പിടിയ്ക്കുകയും ഉള്ളു,
ആയൊരു അവസരത്തിലെല്ലാം എനിയ്ക്കു കട്ടയ്ക്കു കൂടെ നിന്നട്ടുള്ളത് ഇവളാണ്, സത്യത്തിൽ ഞാനവളിലൂടെ എന്റെ മറ്റൊരു അമ്മയെ വരെ കണ്ടിരുന്നു.!
സ്വതവേ മുൻശുണ്ഠികാരനായിരുന്നെങ്കിലും ഉള്ളുകൊണ്ടു ലോലനായ ഞാൻ വിഷമം വരുമ്പോഴെല്ലാം അവളുടെ അടുത്തേക്കാണ് ഓടി ചെല്ലുക,
എന്നിലും ആറു വയസു ഇളയതെങ്കിലും വളരെ ഭാവ പക്വ്യതയോടെ അവൾ കാര്യങ്ങളെ നേരിടുമായിരുന്നു,
ഞാൻ മുഷ്ടികൊണ്ട് തുടങ്ങിവെക്കുന്ന പലകാര്യങ്ങളും അവളുടെ ഹൃദയം കൊണ്ടവൾ പരിഹാരം കാണുമായിരുന്നു,
അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു അഗാധമായ ബന്ധം ഉടലെടുത്തിരുന്നു,
ഞാൻ അവളുടെ അഭിപ്രായം അറിയാതെ ഒരു പ്രധാന തീരുമാനവും എടുത്തിരുന്നില്ല,
അവൾ ഏതൊരു ചെറിയ കാര്യവും എന്നോട് ചോദിക്കാതെ ചെയ്തിരുന്നുമില്ല, അവൾ പലപ്പോഴും എന്നോട് പറഞ്ഞട്ടുണ്ട് ഞാൻ അവളുടെ ചേട്ടനും, സുഹൃത്തും, അച്ഛനും എല്ലാം ആണെന്ന്.!
ഇതിലും നേരെ തിരിച്ചായിരുന്നു എന്റെ അനിയൻ വിനോജ്, എനിയ്ക്കിട്ടു പണി തരാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കിയിരുന്നില്ല,
സത്യത്തിൽ എന്റെ അച്ഛന്റെ ഹൃദയത്തിൽ എന്നോടുണ്ടായ ദേഷ്യം ഒരു പരുതിവരെ ആളിക്കത്തിച്ചിരുന്നത് അവനാണ്,