ഇരുപത്തൊന്നാം വയസ്സിൽ പട്ടാളത്തിൽ സെലെഷൻ കിട്ടി അവൻ പോകുന്നത് വരെ അവൻ എനിയ്ക്കൊരു പാരയായിരുന്നു, അവൻ ജീവിതത്തിൽ ആകെ ചെയ്ത നല്ല കാര്യം പട്ടാളത്തിൽ ചേർന്നതാണെന്നാണ് എനിയ്ക്കു തോന്നുന്നത്
ഒരു മൂത്ത ഏട്ടന്റെ എല്ലാ ഹുങ്കുമുണ്ടായിരുന്ന സനോജേട്ടൻ ഇതിലൊന്നും ഞാൻ ഇല്ല എന്ന ഭാവത്തിൽ എപ്പഴും നടക്കുന്നുണ്ടാവും.!
ഇങ്ങെനെയെല്ലാമായി തട്ടിയും മുട്ടിയും ജീവിച്ചു വരുമ്പോഴാണ് എന്റെ ജീവിത്തൽ എല്ലാ മാറ്റങ്ങളും ഉണ്ടാക്കിയ ആ സംഭവം നടക്കുന്നത്,
എനിയ്യ്ക്കിപ്പോൾ ഇരുപത്തഞ്ചു വയസ്സ് പ്രായം,
എന്റെ ചേട്ടൻ സനോജിനു ഇരുപത്തെട്ടു, ഏട്ടത്തിയമ്മയും ഞാനും ഒരേ പ്രായമാണ്,
പക്ഷെ സ്ഥാനമൂപ്പുള്ളതു കൊണ്ട് ഏട്ടത്തിയമ്മ എന്ന് വിളിയ്ക്കുന്നു,
എന്റെ പട്ടാളത്തിലുള്ള അനിയന് ഇപ്പോൾ ഇരുപത്തിനാല് വയസ്സ്.,
എന്റെ അനിയത്തിയ്ക്കു പത്തൊൻപതു വയസ്സ്,
അവളിപ്പോ ഞാൻ പഠിച്ച കോളേജിൽ 2ആം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ്,
ഞാനിപ്പോഴും അതെ കോളേജിൽ കൊട്ടകണക്കിനുള്ള സപ്പ്ളികൾ വാരിക്കൂട്ടി എഴുതിക്കൊണ്ടേ ഇരിയ്ക്കുന്നു,
ഇനിയും ഒരു പതിനൊന്നു പേപ്പർ കൂടി കിട്ടിയാൽ ഞാനും ഇഞ്ചി-നീരാവും.!
പക്ഷെ ആ പേപ്പറുകൾ എന്റെ അച്ഛനെപ്പോലെ തന്നെ എന്നോട് അടുക്കാതെ മൂന്നുവർഷമായി ഓടിമാറുന്നു.!
എന്റെ ചേട്ടന്റെ കല്യാണം ഇരുപത്താറാമത്തെ വയസ്സിൽ കഴിഞ്ഞു, എന്റെ കുടുംബപാരമ്പര്യമനുസരിച്ചു ആണ്പിള്ളേര് ഇരുപത്തേഴു വയസ്സിനുള്ളിൽ വിവാഹം കഴിക്കണം,
അങ്ങനെയാണ് പണ്ട് എന്റെ തന്തപ്പടിയെ അമ്മാമ്മ പെടുത്തികളഞ്ഞത് ( പെട്ടത് എന്റെ അമ്മയാണെങ്കിലും ), പിന്നീട് സ്വാഭാവികമായും നറുക്കു വീണത് എനിക്കായിരുന്നു,