പക്ഷെ എഞ്ചിനീയറിംഗ് പൂർത്തിയാക്കി ഒരു ജോലി നേടാതെ എന്റെ കല്യാണം നടത്തില്ല എന്ന് അച്ഛനും ഒറ്റക്കാലിൽ നിന്നു ,
ഉർവശി ശാപം ഉപകാരം എന്ന കണക്കെ ഞാനും അതിനെ പിന്താങ്ങി,
പിന്നീട് നറുക്ക് വീണത് എന്റെ അനിയൻ വിനോജിനാണ് ,
പട്ടാളത്തിൽ കമ്മിഷൻഡ് ഓഫീസറായ ആ ചെറ്റയ്ക്കു കല്യാണങ്ങൾ ചറപറാ വന്നു വീഴാൻ തുടങ്ങി,
പെണ്ണ് കാണാൻ അച്ഛനും അമ്മയും ഏട്ടത്തിയും കൊണ്ടുപോവുന്നത് എന്നെയും പെങ്ങളെയും.,
ഓരോ തവണ ഓരോ സുന്ദരികളെയും കണ്ടു കണ്ടു അവസാനം എന്റെ മനസ്സും ഇളകാൻ തുടങ്ങിയിരുന്നു,
ഈ പെണ്ണുങ്ങളെല്ലാം ഞാൻ പ്രേമിക്കാൻ തപ്പി നടന്നപ്പോൾ എവിടെപ്പോയി ഒളിച്ചിരുന്ന് എന്റെ ദൈവമേ.!
പോരാത്തതിന് ആദ്യം അനിയന്റെ കല്യാണം നടന്നാൽ പിന്നെ എന്റെ നടക്കുന്നതൊക്കെ കണക്കാവും എന്ന എന്റെ കൂട്ടുകാരുടെ ഉപദേശവും.!
അങ്ങനെ എന്റെ അമ്മവഴി ഞാൻ പിന്നെയും അമ്മമ്മയെ ചാക്കിലിട്ടു..
എന്നാൽ എന്റെ ജാതകവും കൊണ്ട് പോയ തന്തപ്പടി വേറൊരു ബോംബുമായിട്ടായാണ് വന്നത്,
എന്റെ ജാതകത്തിൽ ചൊവ്വാദോഷം ഉണ്ടത്രേ.!
പെണ്ണുങ്ങൾക്കല്ലേ അതൊക്കെ ബാധകമവൊള്ളൂ എന്ന എന്റെ ചോദ്യത്തിന് ,
വേറെ ഒരു കുനിഷ്ടു മറുപടിയും,
ഞാൻ അല്ലാതെ കെട്ടിയാൽ കുടുംബം തന്നെ തകരുമെന്നാണ് ജ്യോത്സൻ പറഞ്ഞതത്രെ,
സത്യത്തിൽ ഇത് എന്റെ തന്തപ്പടിയുടെ തന്നെ കുരുട്ടു ബുദ്ധിയാണോ എന്ന് എനിയ്ക്കു സംശയമില്ലാതല്ല,
എന്റെ സഖാവായ ചേട്ടൻ കുറെ എതിർത്ത് നോക്കിയെങ്കിലും ,
എന്റെ ബാക്കിയുള്ള ബന്ധുമിത്രാതികളുടെ കട്ട എതിർപ്പിന് മുന്നിൽ പുള്ളിയും മുട്ടുമടക്കി
എന്നാലും അതോടെ എന്റെ കല്യാണ മോഹങ്ങൾക്ക് അങ്ങനെ തടയിട്ടു,