പക്ഷെ ദൈവം മനസ്സിൽ കണ്ടേക്കുന്നതു എന്താണെന്ന് ആർകെങ്കിലും ഊഹിക്കാൻ പറ്റുമോ.!
ഇങ്ങനെ അനിയന്റെ കല്യാണ ആലോചനകളും,
എന്റെ പരീക്ഷകളുടെ പരീക്ഷണങ്ങളുമായി അമ്പലപ്പറമ്പിലും, ക്ലബ്ബ്കളിലുമൊക്കെ ഞാൻ തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണ്,
അമ്മയുടെ ഒരു അകന്ന ഒരു അമ്മാവന്റെ മകളുടെ കല്യാണ കുറിയുമായി എന്റെ അമ്മയുടെ ഒരു അമ്മാവൻ വീട്ടിൽ വരുന്നത്,
ഞാൻ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല ,
വൈകിട്ടത്തെ ഫുട്ബോൾ കളിയെല്ലാം കഴിഞ്ഞു,
അമ്പല കുളത്തിൽ ഒരു കുളിയും കഴിഞ്ഞു ഞാൻ അടുക്കളയിൽ അമ്മയുടെയും അമ്മാമയുടെയും കൂടെയിരുന്നു പുട്ടടിക്കുമ്പോൾ ആണ് എന്റെ പെങ്ങൾ ഈ വിഷയം എടുത്തിടുന്നത്,
ഞാനപ്പോൾ അടുക്കളയിൽ വാതിലിന്റെ പടിയിലരുനു ചോറും കറിയും അടിക്കുകയായിരുന്നു,
‘അമ്മ രാത്രിയിലേക്കുള്ള മീൻ വറുക്കുന്നു,
അമ്മാമ്മ എപ്പത്തെയും പോലെ കാര്യങ്ങൾ അന്വേഷിക്കാനായി ചുറ്റിപറ്റി നിപ്പുണ്ട്,
ചേട്ടത്തി ഗർഭിണി ‘ആയതു മുതൽ ‘അമ്മ അടുക്കളയിൽ അടുപ്പിച്ചട്ടില്ല,
എന്റെ പെങ്ങൾ പിന്നെ ഈ ഭാഗത്തേയ്ക്കെ വരാറില്ല, തിന്നാനല്ലാതെ.! ,
വറുത്തു കോരുന്ന ഓരോ മീനും എന്റെ പ്ലേറ്റിലേയ്ക്ക് ക്യാച്ച് ചെയ്തു പിടിയ്ക്കുന്നതിനിടയിലെയാണ് അവള് കേറി വന്നത്.,
വന്നപാടെ ഒരു പ്ലേറ്റെടുത്തു കുറെ ചോറും കറിയും വാരിയിട്ടു, ‘അമ്മ വറുക്കുന്ന ചീനച്ചട്ടിയിലേയ്ക്ക് തലയിട്ടു
” ആ മാറി നിക്ക് പെണ്ണേ, എണ്ണ തെറിച്ചു ഇനി പൊള്ളേണ്ട, കല്യാണത്തിന് പോവാനുള്ളതാ അടുത്ത ആഴ്ച .”
‘അമ്മ അവളെ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു ,
ചിണുങ്ങിക്കൊണ്ടു ഉള്ളതിൽ ഏറ്റവും വലിയ മീനെടുത്തു പ്ലേറ്റിലേയ്ക്കിട്ടു അവൾ അടുക്കളയിലെ സ്ലാബിലേയ്ക്ക് ചാടിയിരുന്നു
” ആ എടാ നീ വരുന്നുണ്ടോ കല്യാണത്തിന് >?” അവൾ തീറ്റയുടെ ഇടയിൽ എന്നോട് ചോദിച്ചു
“എന്ത് കല്യാണം ?”