” ആ എടാ ഇന്ന് ഉച്ചയ്ക്ക് അമ്മയുടെ ആ പാലക്കാടുള്ള അമ്മാവനില്ലേ, സുരേന്ദ്രനമ്മാവൻ , പുള്ളിയുടെ രണ്ടാമത്തെ മകളുടെ കല്യാണം വിളിയ്ക്കാൻ വന്നിരുന്നു, നിനക്കറിയില്ലേ വീണ.?,
ഓഹ് എങ്ങനെ മറക്കാനാ അല്ലേ മോനെ .!” അവൾ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു
” ഏഹ് അവളുടെയും കല്യാണമായോ .!,
അതിനു അവരുമായി അച്ഛൻ അത്ര സുഖത്തിലല്ലാലോ, പിന്നെ എങ്ങനാ പോവുന്നേ ?”
ഞാൻ ഓർത്തു പണ്ട് പത്തിൽ പടിയ്ക്കുമ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നതാണ് വീണ,
അന്നേ കാണാൻ അവൾ അതിസുന്ദരിയായിരുന്നു,
വെള്ളാരം കണ്ണുകളുള്ള ഒരു അപ്സരസ്സു,
പക്ഷെ അവളുടെ കല്യാണം ഇത്ര വൈകാൻ എന്താണാവോ കാരണം.!
അച്ഛനും, അമ്മയുടെ കുടുംബക്കാരുമായി അത്ര രസത്തിലല്ല,
പണ്ട് ഇവളുടെ തന്നെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ ചെറിയ കശപിശ ,
അന്നത് പരിഹരിച്ചിരുന്നെങ്കിലും അച്ഛൻ പിന്നീട് അമ്മയുടെ കുടുംബക്കാരുടെ ആരുടേയും ആവശ്യത്തിന് പോയിരുന്നില്ല
” ഹമ് അതുമുണ്ട്,
പക്ഷെ പുള്ളി ഇത്രടേം വരെ നേരിട്ട് വന്നതുകൊണ്ട് വീട്ടിൽ നിന്ന് ആരെങ്കിലും ചെല്ലണമെന്ന അച്ഛൻ പറഞ്ഞത്,
മിക്കവാറും സനോജേട്ടനും, ചേച്ചിയും കാണും , സംഗീത ചേച്ചിയുടെ കൂട്ടുകാരി കൂടിയ വീണ, പിന്നെ എന്തായാലും ഞാനും പോവുന്നുണ്ട്, നീ വരുന്നുണ്ടോ, വേണേൽ നമുക്ക് അവിടെന്നു ഒരെണ്ണത്തിനെ തപ്പിയെടുക്കാമെടാ നിനക്കായിട്ടു .!”
അവൾ പിന്നെയും എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു