‘ കുഞ്ഞേച്ചി വല്ലോം കഴിച്ചാരുന്നോ ?”
” നീ വല്ലോം കഴിച്ചാരുന്നോ ?’
” ഇല്ല …..”
” വിശക്കുന്നില്ലേ ?’
” ഉണ്ട് ….ഭയങ്കര വിശപ്പാ ..ഞാൻ ഉച്ചക്കും ഒന്നും കഴിച്ചില്ല ….”
” എന്നിട്ടാണോ നീ എന്നെ വിളിക്കാതെ ചായിപ്പീ കേറി കതകടച്ചത് ….കിണറ്റിന്ന് വെള്ളം കോരി കുടിച്ചത് …ഞാൻ തന്നെയേ ഉള്ളൂ …എന്നിട്ടും നീ എന്നെ അന്വേഷിച്ചില്ല …അതിനും മാത്രം അകന്നു നീ …ഞാനെന്നാ തെറ്റാ ചെയ്തേ ” സാലി വീണ്ടും വിങ്ങി പൊട്ടി
” കരയാതെ …ഞാൻ ചോറ് വിളമ്പാം ‘ അവൻ പ്‌ളേറ്റെടുത്തു സാലിയുടെ മുന്നിൽ വെച്ചിട്ടു ചോറ് കലം എടുത്തോണ്ട് വന്നു
” ഡാ …അതീ കപ്പേം മീനും ഉണ്ട് “
ജോസൂട്ടി കലം തുറന്നു നോക്കി .രാവിലെ കണ്ടത്രയും തന്നെ ഉണ്ട്
‘ കുഞ്ഞേച്ചി രാവിലെ കാപ്പി കുടിച്ചില്ലാരുന്നോ ?’
” ഞാൻ നിനക്ക് ഒണ്ടാക്കിയതാ …നീയപ്പോ എന്നെ കണ്ടപ്പോ ഓടി …അതോണ്ട് ഞാനും ഒന്നും കഴിച്ചില്ല …വെറുതെ രാവിലെ എണീറ്റ് ഉണ്ടാക്കിയത് മിച്ചം ” സാലി മൂക്ക് പിഴിഞ്ഞു
” ഇന്നലെ കപ്പ എടുത്തപ്പോ നീയടിച്ചില്ലേ …ഞാനതാ …സാരമില്ലെടി കുഞ്ഞേച്ചി …വാ ..നമ്മക്ക് കഴിക്കാം “
കുഞ്ഞിലേ അവൻ സാലിയെ എടീന്നും എടീ കുഞ്ഞേച്ചി എന്നും ഒക്കെ വായിൽ തോന്നുന്ന പോലെ വിളിക്കുവാരുന്നു . മുതിർന്നപ്പോൾ സാലി അവനെ വഴക്കു പറയാനൊക്കെ തുടങ്ങിയപ്പോൾ അത് കുഞ്ഞേച്ചി എന്ന് മാത്രമായി
ജോസൂട്ടി കപ്പ ഒരു പിടി എടുത്തു ചോറിൽ കുഴച്ചു മീൻ ചാറിൽ മുക്കി അവൾക്ക് നീട്ടി .സാലി വാ തുറന്നു അത് സ്വീകരിച്ചു . ജോസൂട്ടി എഴുന്നേറ്റു അല്പം കഞ്ഞിവെള്ളം കൂടി പാത്രത്തിൽ ഒഴിച്ച് കപ്പയും ചോറും കൂടി കുഴച്ചു ഉണ്ടയാക്കി അവൾക്കു കൊടുത്തു കൊണ്ടിരുന്നു ….
” മതീടാ …..ഇനി നീ കഴിക്ക് ” സാലി അവൻ കഴിക്കുന്നത് നോക്കി ഇരുന്നു
ആഹാരം കഴിഞ്ഞു സാലി പാത്രങ്ങളുമായി അടുക്കളയിലേക്കു പോയപ്പോൾ ജോസൂട്ടി ഒരു ബീഡിയും കത്തിച്ചു പുറത്തേക്കിറങ്ങി . അവൻ വല്ലപ്പോഴുമേ വലിക്കാറുള്ളൂ …ആരും കാൺകെ വലിക്കാറുമില്ല .അവൻ മുൻവശത്തു സൈഡിൽ തെങ്ങിൽ ചാരി ഇരുന്നു . പടുതയിലാണ് ഇരുന്നത് . കൊപ്ര ഉണക്കുന്നതു മൂടി ഇട്ടേക്കുവാണ് . വന്നപ്പോഴുള്ള മൂടിച്ച മാറി നല്ല നിലാവുണ്ട് . ആകാശത്തേക്ക് നോക്കി പൂർണ ചന്ദ്രനെയും നോക്കി ബീഡി വലിച്ചിരിക്കാൻ നല്ല സുഖം