ലിജി വലിയ സുന്ദരിയൊന്നുമല്ല. സാമാന്യ വെളുപ്പു നിറം. മീഡിയം തടി.
പെണ്ണുകാണാൻ വന്ന വിനോദിനെ ലിജിയുടെ ആകർഷകമായ സംസാരവും അടക്കവും ഒതുക്കവും ഹഠാദാകർഷിച്ചു. ലിജിക്ക് വിനോദിനേയും ഇഷ്ടമായി. അങ്ങനെ അവരുടെ. വിവാഹം നടന്നു. രണ്ടാഴ്ച കഴിഞ്ഞ് അവർ ഇരുവരും നോയിഡയിലേക്കു പോന്നു.
വിനോദ് പോയിക്കഴിഞ്ഞാൽ ലിജി ഫ്ലാറ്റിൽ ഒറ്റയ്ക്കാകും…
അങ്ങനെയിരിക്കെയാണ് അവരുടെ ഫ്ലാറ്റിന്റെ രണ്ടു നിലകൾക്കു താഴെയുള്ള ഫ്ലാറ്റിലെ ഷാനിയെ പരിചയപ്പെടുന്നത്. അപ്പോഴാണ് ഷാനി മലയാളിയാണെന്നു വിനോദും അറിയുന്നത്…
മുപ്പത്തഞ്ചു വയസ്സുണ്ട് ഷാനിക്ക്. മാതാപിതാക്കൾ ആന്ധ്രയിൽ സെറ്റിൽഡാണ്. കൂടുതൽ കാലം ആന്ധ്രയിൽ ജീവിച്ചതു കൊണ്ട് ഷാനിയുടെ സംസാരത്തിലോ ഒന്നും മലയാളിയാണ് എന്നു പെട്ടെന്നാരും തിരിച്ചറിഞ്ഞിരുന്നില്ല. ഭർത്താവ് ആന്ധ്രാക്കാരൻ പ്രഭാകരൻ. തുണി ബിസിനസ്സാണ്. മിക്കപ്പോഴും ബിസിനസ്സ് ടൂറിലായിരിക്കും. രണ്ടു കുട്ടികൾ. എട്ടിലും നാലിലും പഠിക്കുന്നു.
ഷാനി പറഞ്ഞാണ് ലിജി അടുത്തുള്ള ട്യൂഷൻ സെന്ററിൽ ട്യൂഷനെടുക്കാൻ പോയിത്തുടങ്ങുന്നത്. വൈകിട്ട് അഞ്ചു മുതൽ ആറു വരെയാണ്. ട്യൂഷൻ. വിനോദ്. എത്തുമ്പോൾ ഏഴു മണി കഴിയും. അതു കൊണ്ട് ലിജിയുടെ വിരസതയും മാറി…
അങ്ങനിരിക്കെയാണ് ഷാനി ഒരു കാര്യം വിനോദിനോടു പറയുന്നത്…
ഞായറാഴ്ച വിനോദിനു അവധിയാണെങ്കിലും ലിജിക്ക് മൂന്നു മണി മുതൽ ട്യൂഷനുണ്ട്. അപ്പോൾ ചിലപ്പോൾ വിനോദ് ഷാനിയുടെ ഫ്ലാറ്റിൽ. പോകുകയും കുട്ടികളുമൊത്തു കളിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അങ്ങനൊരവസരത്തിലാണ് ഷാനി. ഇക്കാര്യം. പറയുന്നത്..
അതു കേട്ട വിനോദിന് ആദ്യമൊന്നും അക്കാര്യം വിശ്വസിക്കാനേ കഴിഞ്ഞില്ല…