കണ്ണീർപൂക്കൾ 4

Posted by

ഞാൻ ഒരു യന്ത്രം കണക്കിന് അവളുടെ കൈയും പിടിച്ച് അവിടെക്ക് നടന്നു ,ഞാൻ അവിടെ എത്തിയപ്പോൾ ഫ്രീസർ എല്ലാം ഇറക്കി വെച്ചിട്ടുണ്ട് എല്ലാവരുടെയും മുഖത്ത് ഒരെ ഒരു വികാരം മാത്രം ദുഖം .ഞാൻ അവസാനം അവർ മൂന്നു പേരുടെയും അടുത്ത് എത്തി ,
താരേച്ചിയേം പ്രകാശേട്ടന്റെ ഫ്രീസർ ഒരുമിച്ച് വച്ചിരിക്കുന്നു രണ്ടു പേരുടെയും മുഖം ഒന്നും വ്യക്തമാക്കുന്നില്ല കുറെ പഞ്ഞി കൊണ്ട് മുഖം ഒക്കെ ചുറ്റി കെട്ടിയിരിക്കുന്നു ,ഫ്രിസർ ഒക്കെ നല്ലോണം പൂക്കൾ കൊണ്ട് അല്ലങ്കരിച്ചിരിക്കുന്നു ,ഫ്രിസർ തുറക്കാന്നൊ അവരെ കെട്ടിപ്പിടിച്ച് കരയാ നോ ആർക്കും പറ്റുന്നുണ്ടായില്ല ,മരിച്ചിട്ട് കുറച്ചു ദിവസം ആയതു കൊണ്ട് വേഗം തന്നെ ദഹിപ്പിക്കണം എന്നൊക്കെ ആരൊക്കെ പറയുന്നുണ്ടാർന്നു. ചുറ്റിലും എല്ലാവരുടെയും കരച്ചിൽ മാത്രം,
അടുത്തതായി ദേവൂ എന്നെ പ്രിയ മോളുടെ അടുത്തെ ക്ക് കൊണ്ടുപോയി ,എനിക്ക് ആ കാഴ്ച്ച
കാണാനുള്ള ശക്തി ഉണ്ടായില്ല ,
ഞാൻ നോക്കുമ്പോൾ പ്രിയ മോളുടെ മുഖത്ത് ആ പഴയ ചിരി ഇപ്പോഴും ഉണ്ട് ,പ്രിയമോളെ നന്നായി അണിയിച്ച് ഒരുക്കിയിട്ട് ഉണ്ട് കുറെ റോസാപ്പൂ ഒക്കെ വെച്ച് അലങ്കരിച്ചിക്കുന്നു. പിന്നിട് ഞാൻ നോക്കുബോൾ അവൾ എന്നെ നോക്കി ചിരിക്കുന്നു ഞാൻ ചുറ്റിലും നോക്കിയപ്പോൾ ആരേയും കാണാനില്ല ആരുടെയും കരച്ചിലുകളും എങ്ങലടി കളും കേൾക്കാൻ ഇല്ല എന്നെ താങ്ങി പിടിച്ച ദേവൂ നേ പോലും കാണാനില്ല
ഞാനും പ്രിയ മോളും മാത്രം ,

അവൾ ചോദിക്കുന്നു അച്ചൻ എന്താ
വൈക്കിയത് വരാൻ എനിക്ക് പോകെണ്ട സമയം ആയിലേ ,എന്നെ
എന്തിനാ പറഞ്ഞു വിടുനെ അങ്ങനെ
കുറെയധികം ചോദ്യങ്ങൾ അവൾ
എന്നോട് ചോദിച്ചു ഞാൻ മറുപടി പറയാൻ തുടങ്ങിയതും എന്നെ ദേവൂ
എല്ലാവരും കൂടി പിടിച്ച് മാറ്റിയതും ഒരു മിച്ച് ആയിരുന്നു. ഞാൻ അപ്പോഴാണ് സ്വബോധത്തിൽ വരുന്നത് ഞാൻ ബോധമില്ലാതെ എന്തൊക്കെയൊ പിറുപിറുത്തു കൊണ്ട് പ്രിയമോളെ കിടത്തിയിരിക്കുന്ന ഫ്രിസറിന്റെ ഗ്ലാസ് ഇളക്കി മാറ്റാൻ ശ്രമിക്കുക ആയിരുന്നു എന്നു അവിടെ ആരേക്കെയൊ പറയുന്നത് കേട്ടു ,
എന്നെ എല്ലാവരും കൂടി ഒരു കസേരയിൽ കൊണ്ടു ചെന്ന് ഇരുത്തി ,കുറച്ചു കഴിഞ്ഞ പോൾ
ലെച്ചു കരഞ്ഞു കൊണ്ട് ഓടി വരുന്നത് കണ്ടു അവൾ എന്നെ വന്ന് കെട്ടിപിടിച്ച് കരഞ്ഞിട്ട് എന്തൊക്കെയൊ പറഞ്ഞിട്ട് പോയി.
എനിക്ക് ഒന്നും മനസിലായില്ല.കുറച്ചു കഴിഞ്ഞപ്പോൾ ആദി മോൻ വന്ന് എന്റെ അടുത്ത് ചോദിച്ചു
ആദി:പപ്പാ, പപ്പാ , പ്രിയച്ചി എന്താ കളിക്കാൻ വരാത്തത് ഒന്നും മിണ്ടുന്നില്ല ,എന്നൊട് പിണക്കം ആണൊ ,അങ്ങനെ കുറെ ചോദ്യങ്ങൾ ,

Leave a Reply

Your email address will not be published. Required fields are marked *