ഇപ്പോൾ അഭിയുടെ ഹോട്ടലിൽ എത്തി നിൽക്കുന്നത് ,
ഞാൻ ഒന്നു ‘മുഖം കഴുകാം എന്നു വിചാരിച്ച് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ ദേവൂ ന്റെ കൈ എന്നെ
കെട്ടിപിടിച്ചിരിക്കുന്നു ,ഇവൾ എപ്പൊ വന്ന് അടുത്ത് കിടനാവോ, പാവം ഉറങ്ങി കൊട്ടെ എന്ന് വിചാരിച്ച് ഞാൻ അവളുടെ കൈ പതുക്കെ മാറ്റിവെച്ചു അവൾ ചെറിയ ഞെരുക്കത്തോടെ തിരിഞ്ഞു കിടന്നു,ഞാൻ ബാത്രു മിൽ കയറി വാഷ് ബെയ്സണിൽ മുഖം കഴുകി ,
ഇത്രയും നേരം പഴയ കാര്യങ്ങൾ ഓർത്തതു കൊണ്ട് എനിക്ക് വീണ്ടും
പ്രിയ മോളുടെ ചിന്ത മനസിനെ ആക്രമിക്കാൻ തുടങ്ങി,എന്റെ കണ്ണുകൾ വീണ്ടും
എന്തിനൊ വേണ്ടി കണ്ണുനീർ പോഴിച്ചു കൊണ്ടിരുന്നു, എത്ര കഴുകിയിട്ടും അതു നിലക്കുന്നുണ്ടായില്ല ,ഞാൻ ഷവർ ഓൺ ചേയ്ത് അതിന്റെ അടിയിൽ കുറെ നേരം നിന്നു മനസ് ഒന്നു തണുക്കാൻ എന്നാൽ വെള്ളത്തിനു
ശരിരത്തെ മാത്രമെ തണുപ്പിക്കാൻ പറ്റിയോളു, മനസിലെ മുറിവിനെ ശമിപ്പിക്കാൻ കഴിഞ്ഞില്ല,
പെട്ടെന്ന് ദേവൂന്റെ സൗണ്ട് കേട്ടു
ദേവൂ: ഏട്ടാ എന്താ ഇത്
ഞാൻ തിരിഞ്ഞു നോക്കുബോൾ ബാത്രു മിന്റെ ഡോറിൽ ദേവൂ നിൽക്കുന്നു,
ദേവൂ :എട്ടൻ എന്താ ഡ്രസ് മാറതെ ആണൊ കുളിക്കുന്നത് .
അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിക്കുന്നത് ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് നനഞ്ഞു കുതിർനിരുന്നു ,
ദേവൂ എന്റെ കണ്ണുകളിലെക്ക് നോക്കിയിട്ട്
ദേവൂ: ഏട്ടൻ വീണ്ടും കരയുക ആണലെ ,ഏട്ടൻ ഇങ്ങനെ തളരല്ലെ
എട്ടൻ ഇങ്ങനെ ആയാൽ ഈ ദേവൂ നു സഹിക്കില്ല ,കഴിഞ്ഞതു കഴിഞ്ഞു
അവർക്ക് അത്രേ ജിവിതമെ വിധിച്ചോട്ടൊണ്ടാകുകയോളു.
ഞാൻ: എന്നാലും പ്രിയ മോൾ അവൾ ജീവിച്ചു തുടങ്ങിയിട്ടല്ലെ ഉണ്ടായിരുന്നോളു അവൾക്ക് എന്തിനു ഇത്രയും വലിയ ശിക്ഷ ദൈവം കൊടുത്തു.
എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
ദേവൂ: ഏട്ടാ അതാണ് ജീവിതം ,
വിധിയെ തടുക്കാൻ നമ്മുക്ക് ആകില്ലല്ലോ
ഏട്ടൻ വന്നെ കുളിച്ചത് മതി എന്നു പറഞ്ഞു എന്നെ ഷവറിന്റെ അടിയിൽ നിന്നു പിടിച്ചു മാറ്റി,ഷവർ ഒഫ് ചെയ്ത ടർക്കി എടുത്ത് തലയൊക്കെ തോർത്തി തന്നു ,എന്റെ നന്നഞ്ഞ ഡ്രെസ് ഒക്കെ മാറ്റി വേറെ ഇടിപ്പിച്ചു ,