ഞങ്ങൾ രണ്ടു പേരും കട്ടിലിൽ ഇരുന്നു ,എനിക്ക് ദേവൂ ന്റെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായില്ല എന്റെ മനസിൽ എന്തൊ വലിയ തെറ്റ് ഞാൻ
അവളോട് ചെയ്തു എന്ന കുറ്റബോധം എന്നുള്ളിൽ കിടന്നു പുകയുന്നുണ്ടാർന്നു ,ഞാൻ അവളുടെ മുഖത്തേക് നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു ,എന്റെ കണ്ണുകൾ നിറയുന്നുണ്ടാർന്നു.
‘ഞാൻ ദേവൂനോടും പ്രകാശേട്ടനോടും ചേയ്ത വഞ്ചന യാണു ഈ ദുരന്തങ്ങൾ എല്ലാം കാരണം ,എനിക്ക് ദേവൂ നോട് എല്ലാം
തുറന്നു പറയണം അവളെ ഇനിയും വഞ്ചിക്കാൻ ഞാൻ ഒരുക്കം അല്ല, ഞാൻ എല്ലാ കാര്യവും ദേവൂ നോട് പറയാൻ മനസിൽ കണക്കു കൂട്ടി”
ഞാൻ: ദേവൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ആ കാര്യം കേട്ടുകഴിഞ്ഞിട്ട് നീ ഏത് അർത്ഥത്തിൽ എടുക്കും എന്ന് എനിക്ക് അറിയില്ല ,നീ എന്തു തിരുമാനിച്ചാലും എന്നെ വെറുക്കാതിരുന്നാ മാത്രം മതി നീയും കൂടി എന്നെ കൈ വിട്ടാൽ പിന്നെ ഞാൻ ആകെ തകർന്നു പോകും,
ദേവൂ: ഏട്ടനെ വെറുക്കാനൊ, ഈ ദേവൂ നേ കുറിച്ച് ഏട്ടൻ ഇങ്ങനെയാണൊ വിചാരിച്ചിരിക്കുന്നത് ,ഏട്ടനെ വെറുക്കാൻ ഈ ജന്മത്തിൽ മാത്രം
അല്ല ഇനിയും എത്രയും ജന്മം ഉണ്ടെങ്കിലും ഈ ദേവൂന്നു കഴിയില്ല,
ഞാൻ: നീ എന്നെ വെറുക്കും ഈ കാര്യം കേൾക്കുമ്പോൾ. ഞാൻ നിന്നോട് ഒരിക്കലും ചേയ്യാൻ പാടില്ലത്താ തെറ്റാണ് ഞാൻ ചെയ്തത് ,അതിന്റെ ശിഷയാണു ഞാൻ ഇപ്പോ അനുഭവിക്കുനത്
ഇനിയും നിന്നോട് ഞാൻ അത് മറച്ചു വെച്ചാൽ എന്നോട് ദൈവം പോലും പൊറുക്കില്ല.
ഞാൻ:പ്രിയ മോൾ എന്റെ ,,..
ബാക്കി പറയാൻ അവൾ സമതിച്ചില്ല
ദേവു :പ്രിയ മോൾ ഏട്ടന്റെ മോൾ ആണെന്ന് അല്ലേ ,ഏട്ടൻപറയാൻ വന്നത്, അത് എനിക്ക് അറിയാം
പിന്നെ ഞാൻ ഏട്ടന്റെ രണ്ടാം ഭാര്യ ആണെന കാര്യവും അറിയാം.
നീ ഇതു എങ്ങനെ അറിഞ്ഞു എന്ന ഭാവാത്തിൽ ഞാൻ അവളുടെ മുഖത്ത് നോക്കി ,