ദേവൂ: ഏട്ടൻ ഇപ്പോ വിചാരിക്കുന്നത്
ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും,
ഞാൻ: അതെ
ദേവൂ: ഏട്ടൻ എന്നിൽ നിന്നും മറച്ചുവെച്ചാ ആകെ രണ്ടു കാര്യങ്ങൾ ആണു ഇതു ,എനിക് അതിൽ ഒരു പരിഭവവും ഇല്ലാ, നമ്മുടെ എല്ലാവരുടെയും നല്ല ജീവിതത്തിനു
വേണ്ടി അല്ലേ, എനിക് അതിൽ ഒരു വിഷമവും ഇല്ലാ ,നമ്മുടെ കല്യാണത്തിനു മുൻപ് ഏട്ടനും താരേച്ചിയും തമ്മിൽ ഉണ്ടായിരുന്ന ബന്ധവും പ്രിയ മോൾ ഏട്ടന്റെ മോൾ ആണെന്ന കാര്യവും ഞാൻ അറിയുന്നത് ആദിയുടെ അഞ്ചാം പിറന്നാളിൽ ആണു. അന്നു ഞാൻ
ഏട്ടന്റെ ലോക്കറിലെ വിൽപത്രവും
ഏട്ടന്റെ ആ ഡയറിയും കണ്ടിരുന്നു.
വിൽപത്രത്തിൽ ഏട്ടന്റെ സ്വത്ത് ഏട്ടന്റെ മരണശേഷം പകുതി ആദിക്കും ബാക്കി പകുതി പ്രിയ മോൾക്കും ആണ് എഴുതി വെച്ചിരിക്കുന്നത്. അതിൽ എനിക്ക് എന്തോ സംശയം തോന്നി ഞാൻ ആ
ലോക്കർ പരിശോധിച്ചപ്പോൾ എനിക്ക് ആ ഡയറി കിട്ടി.
ഞാൻ: അതിന് നിനക്ക് ആ ലോക്കർ
തുറക്കാൻ പറ്റില്ലല്ലോ അതിന്റെ നമ്പർ കോഡ് എന്നിക്ക് മാത്രം അല്ലെ
അറിയു.
ദേവൂ:ആദിയുടെ പിറന്നാൾ ദിവസം ഏട്ടൻ ഏട്ടന്റെ ലോക്കർ ആദ്യമായി അടക്കാൻ മറന്നു പോയത് ഓർക്കുന്നുണ്ടൊ.
ഞാൻ: ശരിയാ ഞാൻ മറന്നു പോയിരുന്നു ,
[ അഭി ഒഴിച്ച് വേറെ ആർക്കും അതിൽ വിൽപത്രം ഉണ്ടെന്നു അറിയിലായിരുന്നു ,
അഭിയോട് ഞാൻ എല്ലാ കാര്യവും പറഞ്ഞിരുന്നു എന്റെ മരണശേഷം മാത്രം ആ ഡയറി ദേവൂനെ എൽപിക്കണം എന്നു ഞാൻ അവനോട് പറഞ്ഞിട്ടുണ്ടായിരുന്നു.
എനിക്ക് മറ്റോരു മുഖം ഉണ്ടായിരുന്നത് ദേവൂ എന്റെ മരണശേഷം അറിയണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു, അതിനായി ആണു ഞാൻ ആ ഡയറി എഴുതിയത് ,എന്റെ ദേവൂനെ വഞ്ചിച്ചതിന് അതെങ്കിലും ഞാൻ ചെയ്തിലെങ്കിൽ എന്റെ ആത്മവിന് ശാന്തി ലഭിക്കില്ല.]
ദേവൂ: ഡയറിയിൽ ഏട്ടന്റെ
ആദ്യ വിവാഹത്തെ കുറിച്ചും