എന്നോട് ക്ഷമ ചോദിച്ച് കൊണ്ടുള്ള കുറെ കുറിപ്പുക്കളും കാണാൻ കഴിഞ്ഞു.
ഞാൻ: നീ ഇതോക്കെ അറിഞ്ഞിട്ടും
എന്നെ എന്താ വെറുക്കാതിരുനെ.
ദേവൂ: ഞാൻ അതെല്ലാം വയിച്ച് കഴിഞ്ഞപ്പോൾ ഞാൻ ആലോച്ചിച്ചത
ഏട്ടനോട് ഇതെ പറ്റി ചോദിക്കണം എന്ന് ,പക്ഷെ എനിക്ക് പിന്നിട് അത്
ചോദിക്കാൻ തോന്നിയില്ല.
ഒന്നാമത് ഏട്ടൻ എന്നിൽ നിന്ന് അകലുമൊ എന്ന പേടിയും, ഞാൻ ഇതാക്കെ അറിഞ്ഞെന് ഏട്ടൻ അറിഞ്ഞാൽ ഏട്ടന്റെ മനസിനു ഉണ്ടാകുന്ന വിഷമം എനിക്ക് അതോക്കെ സഹിക്കാൻ പറ്റില്ല.
ഏട്ടൻ എന്നെ ഒരു നോക്കു കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ല ഏട്ടൻ എനിക്ക് സ്നേഹം വാരിക്കോരി തന്നിട്ടെ ഒള്ളു ,എന്നെ ഇത്രയധികം
സ്നേഹിക്കുന്ന ഏട്ടനെ ഞാനായിട്ട് വിഷമിക്കില്ല. എന്റെ ആയുസു ഒടുങ്ങുനത് വരെ അനിയേട്ടന്റെ ദേവൂട്ടി ആയി ജീവിക്കണം അതാണു എന്റെ ആഗ്രഹം,
ഇതോക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി അവൾക്കുള്ള മറുപടി എന്റെ കണ്ണുകളിൽ നിന്നും അവൾ വായിച്ചെടുത്തു. എനിക്ക് പറയാൻ
വാക്കുകൾ ഉണ്ടായിരുന്നില്ല.
ഞാൻ അവളുടെ മടിയിൽ തല ചായ്ച്ച് കിടന്നു അവൾ എന്നെ ഒരു കൊച്ചു കുട്ടിയെ പരിപാലിക്കുന പോലെ എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു
ദേവൂ: നമ്മളെ വിട്ടു പിരിഞ്ഞവരെ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല ദൈവം അവർക്ക് അത്രയും ജീവിതമെ കൊടുത്തിട്ടുണ്ടായിരിക്കുകയോള്ളു.
കഴിഞ്ഞ് പോയതിനെ കുറിച്ച് ആലോചികെണ്ടാ ,ഏട്ടനെ ആരോക്കെ കൈ വിട്ടാലും
ഏട്ടന്റെ കൂടെ എന്നും ദേവൂട്ടി ഉണ്ടാകും ,അതും പറഞ്ഞവൾ എന്റെ
നെറ്റിയിൽ സ്നേഹ ചുംമ്പനം നൽകി.
ഞാൻ അവളെ കെട്ടിപിടിച്ചു, ഞാനും തിരിച്ച് അവൾക്ക് സ്നേഹ ചുബനം
നൽകി.
ദേവൂ: മതി അനിയേട്ടാ ,നമ്മുക്ക് പോകണ്ടെ ,ആദി മോൻ കാത്തിരിക്കുന്നുണ്ടാകും നമ്മളെ ,
ഞാൻ അവളിൽ നിന്നും വിട്ടു മാറി