ഞാൻ: ശരിയാ നേരം വൈകി നമ്മുക്ക് ഇറങ്ങിയാല്ലോ ,
ഞങ്ങളുടെ എല്ലാ വിഷമങ്ങളും ഇതോടകം മാറിയിരുന്നു, എന്റെ മനസിലുണ്ടായിരുന്ന വലിയ ഭാരം
ഇതോടെ ഇല്ലാതായി.എന്റെ മനസ് ഇപ്പോ വളരെ ശാന്തം ആയി.
ഞങ്ങൾ റെഡിയായി റൂമും പൂട്ടി താക്കോൽ മനേജറെ ഏൽപ്പിച്ച് .
വണ്ടിയും എടുത്ത് നേരേ വീട്ടിലേക്ക് വിട്ടു
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം പന്ത്രണ്ടര ആയിട്ടുണ്ടായിരുന്നു
ഞങ്ങൾ വരാൻ താമസിച്ചതിന് ആദി മോൻ ഞങ്ങളോട് പിണങ്ങി ഇരിക്കുക ആയിരുന്നു ,
അവന്റെ പിണക്കം ഒക്കെ മാറ്റി ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു
ഭക്ഷണം കഴിച്ച് ,നേരെ കിടക്കാൻ പോയി ,ആദിമോൻ അച്ചന്റെ റൂമിലേക്ക് പോയി, അവന് ഇപ്പോഴും
കഥകൾ കേട്ട് ഉറങ്ങണം,
ഞാൻ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ദേവൂ വന്ന് എന്റെ അടുത്ത് കിടന്നു ,അവൾ എന്റെ കൈയിൽ തല വെച്ച് എന്നോട് പറ്റി ചേർന്നു കിടന്നു. ഈ ജീവിതകാലം മുഴുവനും ഇതുപ്പോലെ ഇവളോടൊപ്പം എന്നെ ജീവിക്കാൻ അനുവദിക്കണെ ദൈവമെ എന്നു പാർത്ഥിച്ചു കൊണ്ട് ,അനിൽ പതുക്കെ ഉറക്കത്തിലെക്ക് വഴുതി വീണു, അപ്പോഴും അനിലിന്റെ
മനസിലെ ഒരു കോണിൽ ആ
കണ്ണിർപ്പൂക്കൾ വാടാതെ നിൽക്കുന്നുണ്ടായിരുന്നു.
അനിലിന്റെ നല്ല നാളേക്ക് ആയി നമ്മുക്ക് പാർത്ഥിക്കാം ……….
………………..”ശുഭം “…………………..
ഈ ഭാഗം അധിക മാർക്കും ഇഷ്ടപെടാൻ വഴിയില്ല. ഞാനും വിചാരിചതല്ല ഇങ്ങനെ ഒക്കെ ആകണം എന്നു ജീവതം ഇതുപോലെ ഒക്കെ ആയി പോയി ,വിധിയെ തടുക്കാൻ പറ്റില്ലലോ. ഈ ഭാഗം എഴുതാൻ എനിക്ക് താൽപര്യവും മൂഡും ഉണ്ടായിരുന്നില്ല എന്നാലും എഴുതിയ കഥ മുഴുവൻ ആക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇതു എഴുതിയത്
ഇതു വായിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴായിട്ടുണ്ടെങ്കിൽ എന്നോട്
ക്ഷമിക്കണം ,എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ച പങ്കുവിനും, പിന്നെ എന്റെ കഥ വായിച്ച് കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്തുക്കൾക്കും [ആരേം പേര് എടുത്ത് പറയുന്നില്ല പറഞ്ഞാൽ എനിക്ക് ഈ പേജ് പോരാതെ ആക്കും എഴുതാൻ അതുകൊണ്ട് എഴുതുന്നില്ല]
പിന്നെ എന്റെ കഥ ഈ സൈറ്റിൽ പബ്ലിഷ് ചേയ്യാൻ സഹായിച്ചും അതിന് ഒരിടം അനുവദിച്ചു തന്ന നമ്മുടെ രണ്ടു ഡോക്ടർ മാർക്കും, എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു
കൊള്ളുന്നു;…
ഇനി കഥ എഴുതാനുള്ള
ചാൻസ് കുറവാണു. ഞാൻ ഇനി ഒരു വായന കാരനായി നിങ്ങളുടെ ഒപ്പം എന്നും ഉണ്ടാക്കും
എന്ന് നിങ്ങളുടെ സ്വന്തം
അഖിൽ [AKH]