ക്ലാസിലിരിക്കുന്നുവെന്നേയുള്ളൂ മനസ്സ് പറന്നുനടക്കുകയായിരുന്നു.
അതിന് ശേഷം സുഹറ പിന്നെ തനിയെയാണ് ഉറങ്ങിയത്.
മകളിൽനിന്നും..,വെറുപ്പിക്കുന്ന സ്വവർഗ്ഗരതിയിൽ നിന്നുമുള്ള ഒളിച്ചോട്ടം.
പലപ്പോഴും അന്നത്തെ രാത്രി ഓർമ്മ വന്ന് എണീറ്റ് ഷജ്നയ്ക്കടുത്തേക്ക് പോകാൻ തോന്നിയെങ്കിലും എന്തൊക്കെയോ അവളെ പിൻതിരിപ്പിച്ചു. ഒരു പക്ഷേ അവൾ കൂടുതൽ സ്വാതന്ത്യമെടുക്കുമെന്ന് ഭയന്നിട്ടാവാം.
തിങ്കളാഴ്ച പുലച്ചെക്കുള്ള ഫ്ലൈറ്റിൽ ഇക്ക വന്നിറങ്ങി.
ഷജ്ന കൂട്ടുകാരിയുടെ കല്ല്യാണത്തിന് പോയത് കൊണ്ട് ഇക്കയെ ഇല്ലത്ത് വച്ചാണ് കണ്ടത്.
ഇക്കയോട് ഉമ്മ ഒന്നും സൂചിപ്പിച്ചിട്ടില്ലെന്ന് പെരുമാറ്റത്തിൽ തന്നെ മനസ്സിലായാവൾക്ക്.
ഉമ്മ കള്ളിപ്പൂച്ചയെപ്പോലെ തന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.
“കാലത്ത് തന്നെ ഒരു ക്ഷീണമുണ്ടല്ലോ സുഹറാബ്യേ”
അവളുടെ ചോദ്യം സുഹറ ആസ്വദിക്കുന്നില്ലായിരുന്നു.
കല്ല്യാണം കഴിഞ്ഞ് കണ്ണീരോടെ ദേവികയെ യാത്രയാക്കിയ ഷജ്നയുടെ മനസ്സിൽ ദേവികയൊത്തുള്ള പരിപൂർണ്ണ സംഗമം എന്നാവുമെന്നുള്ള വേവലാതിയും ഇക്കയോടൊത്ത് ഇന്ന് തന്നെ എന്തെങ്കിലും നടക്കുമോ എന്നുള്ള ആകാംക്ഷയുമായിരുന്നു.
ഇല്ലത്തുനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ പായസം ഇഷ്ടമായിരുന്ന ഷജ്നയ്ക്ക് അമ്മ അത് പാത്രത്തിലാക്കിക്കൊടുത്തു.
“ന്റെ മോള് ടയ്ക്ക് വരണംട്ടോ”
“ദേവിക വന്നാലൊക്കെ വരാം”
“ഇല്ലേലും വരണം”
“ഉം ശരിയമ്മേ”
ആ അമ്മമനസ്സ് നീറിപ്പുകഞ്ഞു.
ഷജ്ന യാത്രയായപ്പോൾ
സാവിത്രി നെഞ്ച് പൊട്ടുന്ന വേദനയിൽ
“ന്റെ കുട്ട്യേള് രണ്ടും രണ്ടായി”എന്നും പറഞ്ഞ് അതു വരെ അടക്കി വെച്ച സങ്കടം അണപൊട്ടിയൊഴുക്കി.
സാവിത്രിയുടെ കരച്ചിൽ കണ്ട് യാത്രയായ ഷജ്ന ഒന്ന് തിരിഞ്ഞു നോക്കി,ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ച് അടിവയറ്റിലെ തീ ശമിക്കും വരെ രണ്ട് പേരും കണ്ണുനീരൊഴുക്കി.
രണ്ടുപേരുടെയും സ്നേഹം കണ്ട് കൂടിനിന്നവർക്കും സഹിക്കാനായില്ല.
മനസ്സ് മരവിക്കാത്തവർക്ക് ഉള്ളു പിടഞ്ഞു.