അതേ… ഞാൻ ഇന്ന് അങ്ങനെയാണ് ചിലർക്ക്…. ഇപ്പോൾ എനിക്കും അങ്ങനെ ആരൊക്കെയോ ഉണ്ട്… അതിനോളം വരില്ല മറ്റൊന്നും…
പിന്നെ ടെക്നോളജികൾ വളരുന്നത് മനുഷ്യന്റെ ഉയർച്ചക്കു വേണ്ടിയാണ്… പക്ഷേ പലരും അതിനെ മറ്റൊരുതരത്തിൽ കാണുന്നു… തന്നിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നു…”
സത്യത്തിൽ ഒരു തിരിച്ചറിവായിരുന്നു ആ വാക്കുകൾ… ഒരേ വീട്ടിലിരിക്കുന്ന ഞാനും മീനുവും തമ്മിൽപോലും പലപ്പോഴും സംസാരിച്ചിരുന്നത് വളർന്നു പന്തലിച്ച ആ ടെക്നോളജിയിലൂടെയായിരുന്നു…. പക്ഷേ അതിലൂടെ ഞങ്ങൾക്ക് നഷ്ടമായികൊണ്ടിരുന്നത് ഞങ്ങൾ തമ്മിലുള്ള സ്നേഹമാണെന്നു തിരിച്ചറിയാൻ ഇങ്ങനെയൊരു നിമിഷം വേണ്ടി വന്നു…
”വിവാഹകാര്യത്തിലും ഇതിനൊരു കാര്യമായ പങ്കുണ്ടെന്നറിയാൻ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത പെണ്ണുകാണൽ ചടങ്ങിന് മുൻപേ ഞാനും തുടങ്ങുന്നുണ്ട്… ഇവയെല്ലാം…”
ചെറുചിരിയോടെയുള്ള ആ തമാശയിൽ എന്നിലൊരു ദേഷ്യം അരിച്ചു കയറി…
”ഇനിയൊരു പെണ്ണുകാണലും വേണ്ട… ” എന്നുറച്ച സ്വരത്തോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കുമ്പോൾ മനസ്സിൽ ഞാൻ മാറ്റികുറിച്ചിരുന്നു എന്റെ സ്റ്റാറ്റസ്…
”ഗോട്ട് എൻഗേജ്‌ഡ്….”