നന്മ നിറഞ്ഞവൾ ഷെമീന 6

Posted by

നന്മ നിറഞ്ഞവൾ ഷെമീന 6

Nanma Niranjaval shameena Part 6 bY Sanjuguru | Previous Parts

 

ആ പ്ലാറ്റഫോമില് ട്രെയിൻ വരുന്നതിനായി കാത്തു നിന്നു.  നബീലും വിഷ്ണുവും എന്തൊക്കെയോ പറയുന്നുണ്ട്. ആദ്യമായി ട്രെയിനിൽ കയറുന്ന എനിക്ക് മനസ്സിൽ ഒരു ഭയം ഉണ്ട്. ജനറൽ ആണ് സീറ്റ്‌ കിട്ടാൻ വഴിയില്ല എന്നൊക്കെ അവർ പറയുന്നുണ്ട്. ദൂരെ നിന്നും ട്രെയിനിന്റെ വെളിച്ചം കാണുന്നുണ്ട്.  അതെ ഞങ്ങൾ നിൽക്കുന്ന പ്ലാറ്റഫോമിലക്കാണ് അതു ഞങ്ങൾക്ക് പോകാനുള്ള വണ്ടിയാണ്. ആ വണ്ടിയുടെ ഫ്രണ്ടിൽ ആയിരുന്നു ലേഡീസ് കംപാർട്മെന്റ് അതും നിറഞ്ഞു കവിഞ്ഞിരുന്നു. വണ്ടി ഇപ്പോളും നിന്നിട്ടില്ല.  ഫ്രണ്ടിൽ നിറഞ്ഞു കവിഞ്ഞ ജനറൽ കംപാർട്മെന്റ് കണ്ടപ്പോഴേ നിൽക്കാനുള്ള സ്ഥലം കിട്ടിയാൽ മതിയെന്നായി. പതിയെ പതിയെ ട്രെയിൻ വേഗം കുറഞ്ഞു നിന്നു. ഞങ്ങൾ തിരക്ക് കുറഞ്ഞ കംപാർട്മെന്റ് നോക്കി നടന്നു.  കൂടാതെ വണ്ടിയിൽ നിന്നു ഇറങ്ങുന്നവരുടെയും കയറുന്നവരുടെയും തിരക്ക്.

ഞാൻ ഒരു പെണ്ണായതുകൊണ്ടു ഇടയിൽ കൂടി ഉള്ളിൽ കേറാൻ പറ്റി. എന്റെ പിന്നാലെ പറ്റി പിടിച്ച് നബീലും വിഷ്ണുവും ഉള്ളിൽ കയറി.  ഉള്ളിൽ കയറിയപ്പോൾ കാലുകുത്താന് സ്ഥലമില്ല. ചുരുക്കി പറഞ്ഞാൽ എല്ലാ സീറ്റുകളും ഫിൽ ആണ്.  സീറ്റിന്റെ മേലേ ബാഗ് വെക്കാനുള്ള തട്ടിൽ വരെ ആളുകൾ കയറിയിരിക്കുന്നു.  നിലത്തു കുറേയാളുകൾ കിടക്കുന്നുണ്ട്, കുറെയിരിക്കുന്നു, ചിലർ സീറ്റിന്റെ അടിയിൽ കിടക്കുന്നു.  ചിലർ നടക്കുന്ന വഴിയിൽ തലയ്ക്കു മേലേ തൊട്ടിൽ പോലെ കെട്ടി അതിൽ കിടക്കുന്നു.  ആദ്യമായി ട്രെയിനിൽ കയറുന്ന എനിക്ക് ഇതൊക്കെ അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *