പുറത്തിറങ്ങിയ ഉടനെ അതുവഴി വന്ന ഒരു ഓട്ടോ ദീപക് കൈ കാണിച്ചു നിർത്തി…..
…..വാ അശ്വതീ…. കയറ്…..
അവന്റെ കൂടെ പോകാൻ അവൾ ഉദ്ദേശിച്ചിരുന്നില്ല എങ്കിലും പെട്ടെന്ന് അവൻ കൈ പിടിച്ചു വലിച്ചപ്പോൾ അവൾ കൂടെ കയറി ഇരുന്നു…..
തങ്ങൾ വല്ലപ്പോഴും കാണാറുള്ള ഐസ്ക്രീം പാർലറിൻറെ അടുത്തേക്ക് വണ്ടി വിടാനാണ് ദീപക് പറഞ്ഞത്…
…..ശൊ…. ഞാൻ വരുന്നില്ല ദീപക്… എനിക്ക് പോണം…..
….. ഒരു ഐസ്ക്രീം കഴിച്ചിട്ട് പെട്ടെന്ന് പോകാം…..
….. പ്ളീസ് വേണ്ട ദീപക്…. നമുക്ക് രാത്രി സംസാരിക്കാം…..
….നീ മിണ്ടാതിരിക്ക്……
തുടയിൽ നുള്ളി കൊണ്ട് ദീപക് ഇത്തിരി ദേഷ്യത്തോടെ പറഞ്ഞപ്പോൾ അശ്വതി നിശബ്ദയായി….
…… താൻ എന്താ കഴിക്കാത്തത്?….. ഐസ്ക്രീം കൊതിച്ചി ആണല്ലോ താൻ…….
സ്പൂൺ വെറുതെ ഇളക്കി കൊണ്ട് മുഖം കുനിച്ചിരിക്കുന്ന അശ്വതിയുടെ കണങ്കാലിൽ മേശക്ക് അടിയിലൂടെ കാൽ കൊണ്ട് തട്ടി കൊണ്ട് ദീപക് ചോദിച്ചു……
…… ഒന്നൂല ദീപക്…. നമുക്ക് പെട്ടെന്ന് പോകാം……..
….. ഇരിക്കെടോ….. ഞാൻ ഒരു കാര്യം പറയട്ടെ…….
ചോദ്യ ഭാവത്തിൽ മുഖം ഉയർത്തിയ അശ്വതിയുടെ ഐസ്ക്രീം കപ്പ് പിടിച്ച കൈയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു…..
…… നമുക്ക് ഏതെങ്കിലും നല്ല ഒരു ഹോട്ടലിൽ മുറി എടുത്താലോ?….. എന്തായാലും നമ്മൾ ഇന്ന് പ്ളാൻ ചെയ്ത് ഇറങ്ങിയതല്ലേ…..
……. ദീപക്…….
അറിയാതെ അശ്വതി അൽപം ഉറക്കെ വിളിച്ചു പോയി….
…..നീ എന്താ എന്നെക്കുറിച്ച് വിചാരിക്കുന്നത്?….
ദേഷ്യത്തിൽ അവളുടെ മുഖം ചുവന്നു
….. അതിന് ഞാൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ…. അൽപം നേരത്തെ നമ്മൾ ചെയ്ത കാര്യം കണ്ടിന്യൂ ചെയ്യാൻ ഒരു സ്ഥലത്ത് പോകുന്നു… ദാറ്റ്സ് ആൾ…….
ഇത്തിരി കനത്ത ഭാവത്തോടെ തന്നെയാണ് ദീപക്കും മറുപടി നൽകിയത്…….
…… ഞാൻ പോവുകയാണ്…….
ബാഗ് എടുത്ത് തോളിൽ തൂക്കി അശ്വതി എഴുന്നേറ്റു…..
…… ഇനി എപ്പോഴാണ് ഒരവസരം കിട്ടുക?….. അവിടെ ഇനി പെട്ടെന്ന് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല…