അടുത്ത പത്ത് മിനുട്ടിനുള്ളിൽ രണ്ട് തവണ കൂടി ദീപക് വിളിച്ചു……ഫുൾ റിങ് അടിച്ചു തീരുന്നത് വരെ അശ്വതി ഫോൺ സൈലന്റ് ആക്കി വച്ചു…..
……..ടിങ്……
രണ്ടു മിനുട്ടിനു ശേഷം അവളുടെ ഫോൺ ഒരു സന്ദേശം വന്നത് അറിയിച്ചു…..
….. നോക്കെടീ……
…. ഓഹ് എന്ത് നോക്കാനാ…… ഇനി അവന്റെ സെൻറി എന്റെ അടുത്ത് ചെലവാകില്ല……
പുച്ഛത്തോടെ അശ്വതി ഫോൺ
എടുത്ത് മെസേജ് ഓപ്പൺ ചെയ്തു…
ടെക്സ്റ്റ് മെസേജിനു പകരം വന്നത് ഒരു വീഡിയോമെസേജ് ആയിരുന്നു…
……. മുപ്പത്തിയേഴു എം.ബി കപ്പാസിറ്റി ഉള്ള ഇരുപത്തി ഒന്ന് മിനുട്ട് ദൈർഘ്യമുള്ള ആ ചലിക്കുന്ന, ശബ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ട് അശ്വതിയുടെ സപ്ത നാഡികളും തളർന്നു…….. അവളുടെ കൈകൾ വിറച്ച് ഫോൺ താഴേക്ക് വീണു….