ആകെ ഒച്ചപ്പാടും ബഹളവും.,!
ഇതിനിടയിൽ ഒരു കൂട്ടർ അന്താക്ഷരി കളി തുടങ്ങി,
അന്താക്ഷരിയെന്നു പറഞ്ഞാൽ ഇതാണ് മക്കളെ അന്താക്ഷരി,
കാക്ക കൂട്ടിൽ കല്ലിടുമ്പോഴുള്ള അവസ്ഥയെക്കാൾ ഭീകരം,
ഓരോ പാട്ടുകേൾക്കുമ്പോഴും ആ പാടുന്നതിനു എടുത്തു ടെറസിന്റെ മുകളിൽ നിന്ന് പെറുക്കി നിലത്തിട്ടാലോ എന്നുപോലും ചിന്തിച്ചുപോയി.!
ഇതിങ്ങൾക്കൊന്നും ഉറക്കവുമില്ലേ എന്റെ ദൈവമേ.?!
അന്നത്തെ ആ രാത്രി ഞാൻ പകുതി ഉറക്കവും പകുതി ഇരുപ്പുമായി എങ്ങനെയോ വെളുപ്പിച്ചു.!
പകൽ എപ്പോഴോ ആണ് ഞാൻ ഒന്ന് മയങ്ങിയത്.!
വെളിച്ചം ഇരച്ചു കയറുന്നതെ ഉണ്ടായിരുന്നുള്ളു,
കുട്ടികളെയെല്ലാം പെറുക്കിയെടുക്കാനും റെഡി ആക്കാനുമായി ആകെ ബഹളമയം,
എനിയ്ക്ക്കാണേൽ ഇപ്പോഴാണ് ഒന്ന് മയങ്ങാൻ പറ്റിയത് തന്നെ.!
എന്റെ ദൈവമേ എന്റെ ജീവിതം കോഞ്ഞാട്ട ആയോ.?
പാതിമയക്കത്തിലും, പകുതി ഭ്രാത്തിലും മൂടിപുതച്ച ഷീറ്റിനുള്ളിൽ നിന്ന് തലയിട്ടു നോക്കി,! എല്ലാവരും ബഹളമയം,!
ഈ ടെറസ്സിൽ നിന്ന് എങ്ങാനും ചാടി ചത്താലോ എന്റെ ദൈവമേ.?
” ഡാ നീ ഇവിടെ മൂടിപ്പുതച്ചു കിടക്കാണോ, താഴേക്കു വന്നു റെഡി ആവട,,.!”
എന്റെ ‘അമ്മ എന്നെ ആ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതെ പോയ ഒരാളെ കണ്ടുകിട്ടിയ പോലെ സന്തോഷത്തിൽ അടുത്തേയ്ക്കു വന്നു വിളിച്ചു
” ഇത്ര രാവിലെ ഇതെല്ലാം കൂടി എങ്ങോട്ടാ.!”
കാര്യം മനസിലാവാതെ അമ്മയെ നോക്കി
” ആ ഇന്ന് തന്നെ നമ്മുടെ ഭാഗ്യത്തിന് നല്ലൊരു മുഹൂർത്തം നമ്മുടെ കുടുംബ ജോത്സ്യൻ കുറിച്ചുതന്നു,
ഇന്ന് പത്തിനും പത്തരയ്ക്കും ഇടയ്ക്കു മുഹൂർത്തം,
വലിയ ചടങ്ങായൊന്നുമല്ല നമ്മുടെ ബന്ധുക്കളെല്ലാം ഇപ്പൊ ഇവിടെ ഉണ്ടല്ലോ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ എന്റെ കണ്ണന്റെ നടയിൽ നീ താലി ചരട് മാറ്റി സ്വർണത്തിലേയ്ക്ക് കെട്ടുന്നു അത്ര തന്നെ,.!”
‘അമ്മ എന്തോ വലിയ കാര്യം പറഞ്ഞപോലെ പറഞ്ഞുനിർത്തി
പിന്നെയും അവളെ കെട്ടണമോ.! ദൈവമേ.!