മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

Posted by

പെട്ടെന്ന് പുറത്തു എന്തെയ്ക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു., കുറെ പെണ്ണുങ്ങളുടെ ചിരിയെല്ലാം.,

പെട്ടെന്നു ഓടിപിടിച്ചു കട്ടിലിൽ പോയിരുന്നു.!

അകെ വിയർക്കുന്നുണ്ടായിരുന്നു.!

കുറച്ചു കഴിഞ്ഞപ്പോൾ ഒരു സെറ്റുസാരിയിൽ വീണ അകത്തേയ്ക്കു കയറി വന്നു കൂടെ കുറച്ചു സ്ത്രീ പടകളും.!
അവളുടെ കയ്യിൽ ഒരു പാൽ ഗ്ളാസ് ഉണ്ട്.!
കയറിയ ഉടനെ കൂടെ വന്ന സ്ത്രീകളെല്ലാം എന്തോ കമ്മറ്റടിച്ചു പുറത്തേയ്ക്കു ഇറങ്ങിപ്പോയി.!
വീണയും തല കുമ്പിട്ടു ചിരിക്കുന്നത് കണ്ടു .!

വന്നവർ റൂം അടച്ചു പുറത്തേയ്ക്കു പോയി.!

എന്ത് ചെയ്യണം എന്നറിയാതെ വീണയെ തന്നെ നോക്കികൊണ്ടിരിക്കാണ്,
അവൾ കൊണ്ടുവന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വെച്ചു,
ഒന്നും മിണ്ടാതെ വേഗം വാതിൽ അകത്തുനിന്നു പൂട്ടി,!

അവൾ എന്റെ നേരെ തിരിഞ്ഞു,
അവൾ സാരിയുടെ ഉള്ളിലേയ്ക്ക് കയ്യിട്ടു എന്തോ എടുത്തു,
ഞാൻ നോക്കിയപ്പോൾ ഒരു കത്തി.!

ദൈവമേ ഇവളെന്നെ കുത്തിക്കൊല്ലാൻ പോവാണോ.?

അവൾ ഒന്നും മിണ്ടാതെ മേശയുടെ പുറത്തിരുന്ന ഒരു കവർ എടുത്തു ആ കത്തിയും കയ്യിൽ പിടിച്ചു ബാത്റൂമിൽ കയറി.!

ഞാൻ മിഴുങ്ങസ്യാ കട്ടിലിൽ ഇരുന്നു,

കുറച്ചു കഴിഞ്ഞു വീണ ഇറങ്ങി വന്നു, അവൾ വസ്ത്രം മാറിയിരുന്നു, ഒരു നൈറ്റ് ഷർട്ടും, പൈജാമയും.!

അവൾ പെട്ടെന്ന് മേശമേൽ ഇരുന്ന പാലെടുത്തു മുഴുവൻ കുടിച്ചു,

സത്യത്തിൽ അവളതിൽ എന്തേലും കലക്കിയിട്ടുണ്ടോ എന്ന് പേടിച്ചു ഞാൻ അത് കുടിക്കാതിരുന്നതാണ്, അത് മണ്ടത്തരമായി എന്ന് എനിയ്ക്കു ഇപ്പൊ തോന്നി.!

അവൾ കട്ടിലിൽ ഞാൻ ഇരുന്ന നേരെ മറ്റേ സൈഡിൽ വന്നു നിന്നു.!

അവളുടെ കയ്യിലിരുന്ന കത്തി ടൂബിന്റെ വെളിച്ചത്തിൽ തിളങ്ങി.!

ഞാൻ ആ കത്തിയിലേയ്ക്കും, അവളെയും മാറിമാറി നോക്കി

” ഈ കത്തി കണ്ടിട്ടാണോ നോക്കുന്നെ,
താൻ പേടിക്കണ്ട എനിയ്ക്കു നന്നായിട്ടറിയാം എനിയ്ക്കു ഇത് വെച്ച് നിന്നെ ഒന്ന് ചെയ്യാൻ പറ്റില്ല എന്ന്,
നീ എന്നെക്കാളും വളരെ ആരോഗ്യം ഉള്ളവനാണ്,
ഇത് എനിയ്ക്കുള്ളതാണ്,
എന്റെ ശരീരത്തിൽ നീയെങ്ങാനും തൊട്ടാൽ ഞാൻ സ്വയം ഈ കത്തി എന്റെ ദേഹത്ത് ഇറക്കും.,

Leave a Reply

Your email address will not be published. Required fields are marked *