മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

Posted by

എന്റെ ഒച്ചപ്പാട് കേട്ട് വരുന്നവരോട് എന്ത് പറയണം എന്ന് എനിയ്ക്കു അറിയാം.!”

അവൾ ആ കത്തിയുടെ മൂർച്ച നോക്കാനെന്ന പോലെ അതിൽ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു

ആ സന്തോഷമായി,
ഇവള് വെറുതെ ഒച്ചയുണ്ടാക്കിയാൽ തന്നെ എല്ലാവരും ഓടിവരും.!
അതിന്റെ കൂടെ എന്റെ വെളിവില്ലാത്ത തന്തയും കാണും.!
ഞാൻ ഇവളെ കുത്തിയെന്നങ്ങാനും പറഞ്ഞാൽ അങ്ങേരു അപ്പൊ ഓടിപോയി ആ തോക്കെടുത്തോണ്ടുവരും.!
പണ്ടാരമടങ്ങാൻ,!

” എന്തായാലും നമ്മൾ രണ്ടാളും ഒരുമിച്ചു കിടക്കാൻ എനിയ്ക്കു താല്പര്യമില്ല,
ഒന്നുങ്കിൽ ഒരാൾ കട്ടിലിൽ മറ്റെയാൾ ആ കിടക്കുന്ന ദിവാൻ കോട്ടിൽ.!”

“നിനക്ക് അല്ലെങ്കിൽ തന്നെ ഇത് ആദ്യ രാത്രി ഒന്നും ആവുല്ലാലോ അല്ലേ.?” അവൾ അർഥം വെച്ചൊന്നു എന്നെ നോക്കി

“നീയും രേഷ്മയും കൂടി കാട്ടിക്കൂട്ടിയത് ഞാൻ കണ്ടില്ല എന്നാണോ.? അത് ഒരു രേഷ്മ, ഞാൻ കാണാതെ എത്ര രേഷ്മമാർ വന്നു മറഞ്ഞട്ടുണ്ടാവും നിന്റെ ജീവിതത്തിൽ.!”

അവൾ പിന്നെയും ആ പുച്ഛഭാവം വാരി വിതറി

എടി പുല്ലേ നീ വന്നു കയറിയത് കാരണം കയ്യിൽകിട്ടിയ ആ ഭാഗ്യവും എനിയ്ക്കു കയ്യിൽനിന്നു പോയി,
ഈ അണ്ടി തൂക്കി ഇട്ടു നടക്കാൻ തുടങ്ങിയിട്ട് 26 വർഷമായി ഒരു വെടി പൊട്ടിക്കാൻ ആദ്യമായി കിട്ടിയ അവസരം നീയായിട്ട് കളയുകയും ചെയ്തു,
എന്ന് പറയണമെന്നുണ്ടായി പക്ഷെ ഒന്നും മിണ്ടിയില്ല

“അപ്പോ നീ എവിടെയാ കിടക്കുന്നതു?”

വീണ പറഞ്ഞു നിർത്തി.!

ഞാൻ പെട്ടെന്ന് കട്ടിലിലേയ്ക്ക് ചാടികയറി കിടന്നു.!
ആകെയുള്ള എന്റെ സമ്പാദ്യമാണ് ഈ കട്ടിൽ.!
ചത്താലും ശെരി ഇതിൽ നിന്ന് ഞാൻ ഇറങ്ങിതരൂല.!
പുതപ്പെടുത്തു എന്നെ മൂടി,!

വീണ ഒന്നും മിണ്ടാതെ ദിവാൻ കോട്ടിൽ പോയി കിടന്നു.,

അവൾ കിടന്നുടനെ ചെറുതായി മയക്കത്തിലേക്ക് വീണു.!

പക്ഷെ എനിയ്ക്കു ഉറക്കം വന്നില്ല.,

അവൾ അങ്ങനെയൊക്കെ പറഞ്ഞാലും ഞാൻ ഉറങ്ങിക്കഴിയുമ്പോൾ എന്നെ ആ കത്തിയെടുത്തു കുത്തിയാലോ.? സ്വരക്ഷയ്ക്കു കുത്തിയതാണ് എന്ന് പറഞ്ഞാലും മതി.!

Leave a Reply

Your email address will not be published. Required fields are marked *