“മോനെ നീ പെട്ടട.!” അവൾ എവിടെയും തൊടാതെ പറഞ്ഞു.!
ഇതിലും കൂടുതൽ എന്ത് പെടാൻ.!
എനിയ്ക്കു ചുമ്മാ ചുമ്മാ ഞെട്ടി ബോറടിച്ചു തുടങ്ങിയിരുന്നു.!
ഇപ്പൊ എന്തും വരട്ടെ എന്ന ഒരു നിർവികാരത.!
അച്ഛൻ പെട്ടെന്ന് എല്ലാവരെയും വിളിച്ചുകൂട്ടി.
എന്റെ കുടുംബത്തിലെ എല്ലാവരും വന്നു നിന്നു.!
കൂടെ അമ്മയുടെ അനിയത്തി രുക്മണി അമ്മായിയും.!
ഞാനും വീണയും ഒരു ജയിൽ പുള്ളിയെ പോലെ എല്ലാവരുടെയും മുന്നിൽ നിന്നു,
വീണ ഇടയ്ക്കിടയ്ക്ക് വിതുമ്പുന്നുണ്ട്.!
അവള് കരയുന്നുണ്ടെങ്കിൽ അത് എനിയ്ക്കിട്ടുള്ള പണി അവുമെന്നു എനിയ്ക്കു ഉറപ്പായി.!
അച്ഛൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.!
” മനുവും, വീണമോളും കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്,
ഇന്നലെ വരെ നിങ്ങൾ എങ്ങനെ ആയിരുന്നു എന്ന് എനിയ്ക്കു അറിയണ്ട കാര്യമില്ല,
ഇപ്പോൾ നിങ്ങൾ ഭാര്യയും ഭർത്താവുമാണ്,
അത് ബാക്കിയുള്ളവരെ കാണിക്കാനായി ആരും ഒന്നും കാണിച്ചുകൂട്ടുകയും വേണ്ട.!”
രാവിലത്തെ വീണയുടെ പെർഫോമൻസ് ‘അമ്മ പൊക്കിയതിനെ കുറിച്ചാണ് അച്ഛൻ പറയുന്നതെന്ന് എനിയ്ക്കു മനസിലായി
” അതുകൊണ്ടു ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനം എടുക്കുകയാണ്,
ഈ കല്യാണം പെട്ടെന്നായതുകൊണ്ടു വീണയ്ക്കു ഇതിനോട് യോജിക്കാൻ ഒരു ബുദ്ധിമുട്ടു ഉണ്ടാവുമെന്നു എനിയ്ക്കറിയാം,
പക്ഷെ ആ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഞാൻ കണക്കിൽ എടുക്കണമല്ലോ,
ഐ.ഐ .എമ്മിൽ നിന്ന് എം.ബി.എ എടുത്ത ഈ കുട്ടിയ്ക്ക് തന്റെ കെട്ടിയവൻ എന്ത് പഠിച്ചെന്നു ആരേലും ചോദിച്ചാൽ പറയാൻ ഇവന് ഒരു ഡിഗ്രി എങ്കിലും ഉണ്ടോ.?
കല്യാണവും ഡിഗ്രിയും തമ്മിൽ എന്ത് ബന്ധം എന്ന് എല്ലാവര്ക്കും തോന്നാം,
പക്ഷെ ബന്ധമുണ്ട്, പത്തുപൈസയുടെ ഉത്തരവാദിത്തം ഇവന് ഉണ്ടോ.? !”
ഈ തന്തപ്പടി ഈ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോകുന്നത്?
എനിയ്ക്കു ആകെ ആധിയായി
” അതുകൊണ്ടു ഞാൻ ഒരു തീരുമാനം എടുത്തു ഒരു മാസത്തിനുള്ളിൽ ഇവന്റെ സപ്ലിയടക്കം എല്ലാ പേപ്പറും എഴുതി എടുക്കാനുള്ള പരീക്ഷകൾ വരുകയല്ലേ.!