പക്ഷെ വീട്ടിലെ മറ്റുള്ളവരുടെ എല്ലാ കാര്യത്തിലും അവൾ ഓടിനടന്നു പണിയെടുക്കുന്നു,
സംഗീത ചേച്ചിയെ അനങ്ങാൻ പോലും സമ്മതിക്കാതെ സഹായിക്കുന്നു,
അമ്മയെ അടുക്കളയിൽ വൻ സഹായങ്ങൾ,
അമ്മാമ്മയ്ക്കുള്ള എല്ലാം അവൾ നോക്കിയും കണ്ടും ചെയ്യുന്നു,
അച്ഛനോട് വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയുമുള്ള പെരുമാറ്റം.!
എന്തിനും പോരാതെ അങ്ങേരുടെ പട്ടാള തള്ളുകഥയ്ക്കു ഒരു വളരെ തല്പരയായ ഒരു ശ്രോതാവ്,
സനുവിനെ എല്ലാ ഹോംവർക്കിലും സഹായിക്കുന്നു.!
മൊത്തത്തിൽ വീട്ടിൽ ഒരു വീണ മയം.!
മിക്കവാറും അവളുടെ അച്ഛന്റെ കണ്ണിൽ പൊടിയിടാനുള്ള പരുപാടി ആവണം,
ഞാൻ ഹാളിലിരുന്നെങ്ങാനും ആണ് പഠിക്കുന്നതെങ്കിൽ എനിയ്ക്കു ചായയെല്ലാം കൊണ്ട് വന്നു തരും, ആരും നോക്കുന്നില്ലെങ്കിൽ അവളുത്തന്നെ ആ ചായ വിഴുങ്ങും.!
എല്ലാരേയും അവൾ കീഴ്പെടുത്തിക്കൊണ്ടിരുന്നു.!
ആദ്യമൊക്കെ ഞാനും എലയ്ക്കും മുള്ളിനും അടുത്തിരുന്നില്ല.!
പക്ഷെ പതിയെ പതിയെ എന്റെ ഉള്ളിലേയ്ക്കും വീണ പടർന്നു കയറാൻ തുടങ്ങിയിരുന്നു,
അവളുടെ ആ ചിരി, ആ സംസാരം,
എന്തിനും പോരാതെ അവളുടെ ആ സൗന്ദര്യം എല്ലാം എന്നെ തളർത്തി കൊണ്ടിരുന്നു
അവളറിയാതെ അവളെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു.!
അവൾ മെല്ലെ മെല്ലെ എന്റെ സ്വപ്നങ്ങളിലേക്ക് പടർന്നു കയറാൻ തുടങ്ങി.!
എന്നെയാണേൽ പഠനമെന്ന പേരിൽ വീട്ടിൽ തളച്ചിട്ടിരിക്കാണ്.!
മൊബൈലിൽ കളിയാണെന്നു പറഞ്ഞു അവളുത്തന്നെ അമ്മയെക്കൊണ്ട് മൊബൈൽ എടുത്തു വെപ്പിച്ചു
ഉറ്റ നന്പന്മാരായ തെണ്ടികൾ പോലും വിളിക്കുന്നില്ല.!
മിക്കവാറും വിളിച്ചുകാണും, ‘അമ്മയോ അച്ഛനോ എടുത്തു വിരട്ടി കാണണം.!
എല്ലാം ഒറ്റയടിക്ക് വെല്ല വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയോ.?
അന്ന് ഒരു ഞാറാഴ്ച ആയിരുന്നു സുഖമായി എന്റെ റൂമിൽ ഇരിക്കുന്ന സമയം,
സനു വന്നു എന്നെ അച്ഛൻ വിളിക്കുന്നെന്നു പറഞ്ഞു വിളിച്ചു
“എടാ മനു, നീ വീണയുടെ കൂടെ നമ്മുടെ സംസ്കൃതി ഭവൻ വരെ ഒന്ന് പോണം,
അവളുടെ ഒരു കൂട്ടുകാരി വന്നട്ടുണ്ട്,
അവളു അവിടെ എന്തോ ആവശ്യത്തിന് വന്നതാണെന്ന്. ഇങ്ങോട്ടേക്കു വരാനുള്ള ടൈം കിട്ടില്ല എന്നോ മറ്റോ, നീയെന്തായാലും അവളുടെ കൂടെ പോയി വാ..!”
“അതിനു അവൾക്കു സനുവിനെ കൊണ്ടുപോയാൽ പോരെ ഞാൻ പോകുന്നത് എന്തിനാ.?”