പക്ഷെ ഇപ്പൊ എനിയ്ക്കു ആദ്യമുള്ള ആ ആധിയില്ല.!
വരുന്നത് എന്തായാലും വഴിയേ കാണാം എന്ന മട്ടിൽ ഞാൻ പുറത്തേയ്ക്കു നോക്കി ഇരുന്നു,!
വണ്ടി ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കയറിയപ്പോഴേയ്ക്കും ആൾകാർ,
ഇതെന്താപ്പാ എന്ന ഭാവത്തിൽ ഈ വാഹന പടയെ നോക്കുന്നു.!
അവരെയും കുറ്റം പറഞ്ഞട്ടു കാര്യമില്ല. ഒന്നിന് പുറകെ ഒന്നായി പതിനേഴു വണ്ടിയല്ലേ.!
വണ്ടി എന്റെ വീടിന്റെ പറമ്പിലേക്ക് കയറിയപ്പോൾ തന്നെ എനിയ്ക്കു ആകെ ഒരു പന്തിക്കേട് മണത്തുതുടങ്ങി.!
എന്റെ വീടും പറമ്പും ആകെ അലങ്കരിച്ചിരിക്കുന്നു.!
പന്തലും, ആൾക്കൊഴുപ്പും എല്ലാം ഉണ്ട്
ഈ എട്ടു മണിക്കൂർ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിച്ചു.?!
വണ്ടി എന്റെ വീടിന്റെ മുന്നിൽ ചവിട്ടി നിർത്തി,
പുറകെ വന്ന വണ്ടികൾ ഓരോന്നായി ഞങ്ങളുടെ പറമ്പിലേക്ക് വന്നു നിറഞ്ഞു.!
എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി,! ഞാനും.!
ചുറ്റുപാടെല്ലാം ആകെമാറിയിരിക്കുന്നു.! പന്തലും, അലങ്കാരങ്ങളും എല്ലാം.!
ഇത് എന്റെ വീടുതന്നെയോ.?
” എടാ ഭീമാ..!” എന്ന ഒരു നീട്ടിവിളിയാണ് എനിയ്ക്കതിനുള്ള ഉത്തരം തന്നത്.!
എന്റെ ആത്മാർത്ഥ സുഹൃത്ത് വിപിനെന്ന വിപി.! എൻറെ ചങ്കു പങ്കാളി.!
അവൻ ഓടി എന്റ അടുക്കലേക്കു വന്നു
” എന്നാലും എന്റെ നായിന്റെ മോനെ, എല്ലാ ഊളത്തരത്തിനും കൂടെയുണ്ടായിട്ടുള്ള, എന്നെനീ നിന്റെ കല്യാണത്തിന് ഒഴിവാക്കിയല്ലോ.!”
അവൻ വന്നു എന്റെ വയറിനു ചെറുതായി ഇടിച്ചു ചെവിയിൽ പറഞ്ഞു.!
കുറെ നേരം കഴിഞ്ഞു ഒരുത്തനെ കിട്ടിയ സന്തോഷത്തിൽ,
കിട്ടിയ ഇടിയുടെ പത്തിരട്ടി കനത്തിൽ അവന്റെ പള്ളയ്ക്ക് ഞാൻ ഒന്ന് കുത്തി.!
എന്റെ ഇടിയുടെ വേദനയിൽ ഇതെന്താടാ തെണ്ടി എന്ന ഭാവത്തിൽ എന്റെ മുഖത്തേയ്ക്കു അവനൊന്നു നോക്കി.!
“ഇതേ അവസ്ഥയാടാ മൈരാ എനിയ്ക്കും.!”