അവൻ: ജാക്കി
ബിന്ദു നിന്റെ നാട്?
പെട്ടെന്ന് ബിന്ദുവില് ഫോൺ ശബ്ദിച്ചു അവർ ഫോൺ എടുത്തു സംസാരിച്ചു
സുകേശൻ �� എനിക്ക് വീടുവരെ �� ഒന്നു പോകണം വണ്ടി എടുക്കാൻ പറ പിന്നെ ഇവനെ ചോദ്യം ചെയ്യേണ്ട ഞാൻ രാവിലെ വന്ന് ചോദ്യം
ചെയ്യാം തൽക്കാലം ഇവനെ ഇവിടെ കിടത്ത
ജാക്കി അവൻ തറയിൽ കിടന്നു കൊണ്ട് ചിന്തിച്ചു ശരിക്കും ആരാണ് ഞാൻ എനിക്ക് ജാക്കി എന്ന പേര് ഇട്ടത് എല്ലാം കൊച്ചമ്മ അല്ലേ
അമ്മ എന്ത് പേരായിരുന്നു വിളിച്ചത്
അമ്മയോടൊപ്പമുള്ള നാളുകളും അവൻ ചിന്തിച്ചുകൊണ്ടിരുന്നു…..
അമ്പലമുക്ക് കോളനി യിൽ ആയിരുന്നു വീട് ഒരു ചെറിയ ഷീറ്റുകൊണ്ട് മറച്ച ഒരു വീട് അമ്മയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക് അച്ഛൻ ഉണ്ടായിരുന്നില്ലല്ലോ അച്ഛനെപ്പറ്റി അമ്മ ഒന്നും പറഞ്ഞിട്ടില്ല അമ്മ എന്തോ ഒരു പേര് വിളിച്ചിരുന്നു അതെന്താണെന്ന് ഒരു ഓർമയും കിട്ടുന്നില്ല
സ്കൂളിൽ പോയിരുന്നു പക്ഷേ ��േ അതെന്നാണ് അവൻ നിർത്തിയത് അമ്മ ജോലി ചെയ്തിരുന്നത് ഒരു വലിയ വീട്ടിൽ ആയിരുന്നു കൊച്ചമ്മയുടെ വീട്ടിൽ അവിടേക്ക് അമ്മയോടൊപ്പം ആദ്യം പോയത് നല്ല ഓർമ്മയുണ്ട് ആ വലിയ വീടിന്റെ മുന്നിലെത്തിയപ്പോൾ അമ്മ പറഞ്ഞു മോനെ നീ പേടിക്കരുത് ഇവിടെ വലിയൊരു നായ ഉണ്ട് �� അതു ചിലപ്പോൾ നിന്നെ കാണുമ്പോൾ കുരയ്ക്കും
അവൻ അമ്മയുടെ കൈ മുറുകെപ്പിടിച്ചു ആ വലിയ ഗേറ്റിനു അടുത്ത് ഒരു ചെറിയ ഗേറ്റ് തുറന്നു അമ്മ അകത്തേക്കു കയറി അവിടെ പട്ടിയുണ്ട് സൂക്ഷിക്കണം എന്ന് എഴുതിയിരിക്കുന്നു
അല്പം അകത്തു കേറി ഇപ്പോൾ ഒരു വലിയ നായ ങ്ങളുടെ അടുത്തേക്ക് ഓടി വന്നു കുരച്ചുകൊണ്ടിരുന്നു
അവൻ കരഞ്ഞു അമ്മ അവനെ ചേർത്തുപിടിച്ചു പെട്ടെന്ന് ആ വീട്ടിൽ നിന്ന് ഒരു വെളുത്തു തുടുത്ത സ്ത്രീ ഇറങ്ങി വന്നു ജാക്കി….. . ജാക്കി.
ഉറക്കെ വിളിച്ചപ്പോൾ അവൻ കുര നിർത്തി തിരിച്ചു പോയി