ഞാൻ പെട്ടെന്ന് രണ്ടു പേരുടെയും ഇടയിൽ കയറി നിന്നു.!
” വീണ ബി റീസണബിൾ,
നീ ഇവന്റെ കൂടെ ഇവന്റെ ഇവന്റെ വീട്ടിൽ ഒരു മാസം ഇവന്റെ ഭാര്യയായി കഴിഞ്ഞു,
ഐ ജസ്റ്റ് വാണ്ട് ടു നോ, നിനക്ക് ഇത്ര ഉറപ്പുണ്ടെങ്കിൽ പിന്നെ ആ ടെസ്റ്റ് ചെയ്തത് കൊണ്ട് എന്താ കുഴപ്പം,.!”
അടിപൊളി അപ്പൊ അതാണ് കാര്യം,
ഞാൻ ആദ്യം മാന്യനായി കരുതിയ ഈ നാറി എന്നെക്കാളും വലിയ ഊളൻ ആയിരുന്നല്ലേ.!
പ്രേമിച്ച പെണ്ണിനെ വിശ്വാസമില്ലാത്ത പന്നൻ.!
അത്ര നേരം പൊട്ടിത്തെറിച്ച വീണ പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേയ്ക്ക് ഇരുന്നു,
ഞാൻ അറിയാതെ അവളെ താങ്ങി പിടിച്ചുപോയി,
അവൾ ഒരു കുഞ്ഞു കുട്ടിയെ പോലെ എന്റെ കൈകളിൽ കിടന്നു കരഞ്ഞു,
” നിനക്കറിയാമോ, നിനക്ക് വേണ്ടി വിനു,
ഈ വീണ ഇത്ര നാളും,
തപസ്സുപോലെ ജീവിച്ചത്,
എന്തിനുവേണ്ടി.? ആർക്കുവേണ്ടി.?
ഒരിക്കലും ഒരു പെണ്ണും സഹിക്കാത്ത ഒരു കാര്യമാണ് അവളുടെ മാനത്തിനെ അപമാനിക്കുന്നത്,
അതും അവൾ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഒരു പുരുഷൻ..!”
വീണ അറിയാതെ പൊട്ടിക്കരഞ്ഞു,
ഞാൻ ആദ്യമായാണ് വീണയെ ഇങ്ങനെ കാണുന്നത്,
ഞാൻ കണ്ടട്ടുള്ള എന്തിനെയും ചങ്കുറപ്പോടെ വീറോടെ വാശിയോടെ നേരിടുന്ന വീണയുടെ ഈ ഭാവമാറ്റം അറിയാതെ എന്നെ തകർത്തു കളഞ്ഞു,
ഞാൻ…. അറിയാതെ ഇവളെ ഞാൻ സ്നേഹിച്ചിരുന്നുവോ.?
” വീണ ഞാൻ ന്യായമായ ഒരു കാര്യമേ ചോദിച്ചുള്ളൂ,
നീ അതിനു ഇത്രവലിയ ഒരു സീൻ ഉണ്ടാക്കേണ്ട എന്ത് കാര്യം ഇരിക്കുന്നു..!”
വിനു ഒരു വികാരമാറ്റവും ഇല്ലാതെ പറഞ്ഞു,
വീണ പിന്നെയും എന്റെ കൈകളിലേയ്ക്ക് ചാഞ്ഞുകൊണ്ടു തേങ്ങി