” വിനു, ഇനിയൊന്നും പറയണ്ട, ഇതിനു ഇത് മാത്രമല്ലാലോ പരിഹാരം,
വിനു ഇപ്പൊ ഇവളെ കുറ്റ പെടുത്തുന്നത് എന്നെ ചൊല്ലിയല്ലേ,
വിനു പറഞ്ഞ ആ ടെസ്റ്റ് ഞാൻ എടുക്കാം,
ഇതുവരെ ഒരു സ്ത്രീയുമായും ഞാൻ ബന്ധപെട്ടട്ടില്ല, ഈ വീണയടക്കം.!”
പെട്ടെന്നുണ്ടായ വികാര വിഷോഭത്തിൽ ഞാൻ അറിയാതെ വിളിച്ചു പറഞ്ഞു,
പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞതിന്റെ മറ്റൊരു വശം ഞാൻ ചിന്തിച്ചത് തന്നെ,
ആ ഒരു നിമിഷം എന്റെ കൈകളിൽ കിടന്നു കരയുന്ന ഈ പെണ്ണിന്റെ കണ്ണീർ മാത്രമേ പെട്ടെന്ന് എന്റെ മനസ്സിൽ ഒടിയുള്ളു,
സ്വയം ആണത്തത്തെ താഴ്ത്തികെട്ടിയപോലെ ഞാൻ പിന്നെ എന്ത് പറയണമെന്നറിയാതെ നിന്നു.!
വിനു അത്ഭുതത്തോട് എന്നെ നോക്കി,!
മലര്, കയ്യീന്ന് പോയല്ലോ എന്റെ ദൈവമേ,
ഇതിപ്പോ രണ്ടു ചീത്ത ഇവളെയും പറഞ്ഞു, അവനിട്ടു സിനിമ സ്റ്റൈലിൽ രണ്ടു ഇടിയും കൊടുക്കേണ്ട ഞാൻ അവനു ഇവളെ കെട്ടിച്ചുകൊടുക്കാനുള്ള വഴിയാണല്ലോ പറഞ്ഞത്.!
ഞാൻ ഇനിയെന്ത് പറയണമെന്ന് അറിയാതെ വീണ്ടും വീണയുടെ മുഖത്തേയ്ക്ക് നോക്കി,
വീണയുടെ മുഖം പക്ഷെ അത്ഭുതം കൊണ്ടോ, ഞാനെന്താണ് പറയുന്നതെന്ന് മനസിലാവാത്ത കൊണ്ടോ വിടർന്നിരുന്നു.!
എന്റെ മുഖത്തേയ്ക്ക് ഇമവെട്ടാതെ അവൾ നോക്കി,
അവളുടെ കണ്ണുനീരെല്ലാം എങ്ങോ മറഞ്ഞിരുന്നു,!
” അങ്ങനെ ആണെങ്കിൽ എനിയ്ക്കു നോ പ്രോബ്ലം, ഞാൻ ചുമ്മാ എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി നേരത്തെ അങ്ങനെ പറഞ്ഞെന്നെ ഉള്ളു.!”
വിനു പെട്ടെന്ന് പ്ളേറ്റ് മാറ്റി
വീണ ഒന്നും പറയാതെ എന്റെ കൈകളിൽ നിന്ന് എഴുന്നേറ്റു, അവൾ വിനുവിന്റെ അടുത്തേയ്ക്കു നടന്നു,
അണ്ടിപോയ അണ്ണാനെ പോലെ ഞാൻ നിലത്തിരുന്നു.!
എന്റെ കുഴിയും വെട്ടി ആദ്യത്തെ മണ്ണുവാരി ഞാൻ തന്നെ ഇട്ടിരിക്കുന്നു .!
പക്ഷെ ഞാൻ ചിന്തിച്ചതിനു നേരെ വിപരീതമാണ് നടന്നത്,
ടപ്പേ..
കാതടിപ്പിക്കുന്ന ഒരു ശബ്ദം
തന്റെ അടുത്തേയ്ക്കു വന്ന വീണയെ കൈനീട്ടി സ്വീകരിക്കാനായി ഭവിച്ച വിനുവിന്റെ കരണം തകരുമാറു അടിച്ചു അവൾ പിന്നെയും ആക്രോശിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്കു അടുത്തു,