പെട്ടെന്ന് കിട്ടിയ അടിയിൽ അടിതെറ്റി വിനു നിലത്തേയ്ക്കു വീണു,
അവൻ പെട്ടെന്ന് ചാടിപിടിച്ചെഴുന്നേറ്റു അവളെ തിരിച്ചു അടയ്ക്കാനായി ഭാവിച്ചപ്പോഴേക്കും ഞാൻ ഇടയിൽ കയറി നിന്നു,
എന്റെ പിന്നിലേയ്ക്ക് എന്റെ സംരക്ഷണത്തിലേയ്ക്ക് വീണ മാറി നിന്നു,
പെട്ടെന്നുണ്ടായ കോലാഹലം കണ്ടു ആൾകാർ ഓടിക്കൂടി,
സംഭവം പന്തിയല്ല എന്ന് തോന്നിയതിനാലാവം വിനുവും പിൻമാറി,
” നീയെന്താടി, ഇവനെയും കൂട്ടുപിടിച്ചു എന്നെ തല്ലാൻ വന്നതാണോടി..!?”
വിനു അടിയുടെ വേദന കടിച്ചമർത്തി വീണയെ നോക്കി ചീറി
” ഞാനിവിടെ വരുന്ന വരെ, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളായാണ് ഞാൻ നിന്നെ കരുതിയത്,
പക്ഷെ ഇപ്പൊ എനിയ്ക്കു മനസിലായി കരിക്കട്ടയെ ആണ് ഞാൻ ഇത്ര നാളും സ്വർണമായി കരുതിയിരുന്നതെന്നു..!”
അവൾ അവനെ പുച്ഛഭാവത്തിൽ നോക്കികൊണ്ട് പറഞ്ഞു,
ആ ഭാവം ഞാൻ ഒരുപാട് കണ്ടട്ടുള്ളതായതുകൊണ്ടു എനിയ്ക്കു വലിയ ഭാവമാറ്റമൊന്നും തോന്നിയില്ല
” ഓ നീയിപ്പോ വലിയ പതിവ്രത,
എടി പുല്ലേ, വേറൊരുതന്റെ താലി കഴുത്തിൽ വെച്ചുകൊണ്ട് ഇത്ര നാളും എന്നെ മനസ്സിൽ കൊണ്ട് നടന്ന നിന്നെ ഞങ്ങടെ നാട്ടിൽ വേറെ പേരാണ് പറയുക,!”
” യു ബാസ്‌റ്റർഡ്, മൈൻഡ് യുർ വേർഡ്‌സ്.!, അതേടാ എന്റെ കണ്ണ് ഇത്രനാളും അടഞ്ഞിരിക്കായിരുന്നു, നിന്നോടുള്ള പ്രണയം എന്നെ പൊട്ടിയാക്കി,
ഇനി ഒരിക്കലും അതുണ്ടാവില്ല, ഈ വീണ മരിക്കും വരെ നിന്നെക്കുറിച്ചു ഇനി ചിന്തിക്ക പോലുമില്ല,!”
വീണയെ പിടിച്ചു നിർത്താൻ ഞാൻ പണിപ്പെട്ടു
” അല്ലേൽ തന്നെ ഇനി നിന്നെ ആർക്കു വേണം, നീ ഇവന്റെ കൂടെ തന്നെ ജീവിച്ചു നിന്റെ ബാക്കിയുള്ള ജീവിതം ഹോമിച്ചോടി, ബ്ലഡി ബിച്.!”
ആഹാ ഇതിപ്പോ എന്റെ നെഞ്ചത്തേയ്ക്കായോ, എന്താടാ മയിരാ എനിയ്ക്കൊരു കുഴപ്പം.?