“നിന്നെക്കാളും എന്തുകൊണ്ടും ബേധമാണട മനു,,,”
അവളുടെ വാക്കുകൾ എന്റെ മനസ്സിലേയ്ക്ക് ഓടി ഓടി വന്നു,,
മനസ്സിൽ ആകെ ഒരു തരം കോർമയിൽ അങ്ങനെ എന്തോ ഒന്നില്ലേ അത്,
വാക്കുകൾക്കെല്ലാം ഇത്ര സുഖമുണ്ടോ.?
അതും ഇവൾ പറയുന്ന വാക്കുകൾക്കു ഇത്ര സുഖമുണ്ടെന്നു ഞാൻ ഒരു അരമണിക്കൂർ വരെ വിചാരിച്ചിരുന്നില്ല.,
അല്ലേൽ തന്നെ എങ്ങനെ വിചാരിക്കാനാണ്,
തമ്മിൽ കണ്ടാൽ എന്താട, ഏതാടാ എന്ന ഭാവമല്ലായിരുന്നോ.!
അല്ലേൽ പണ്ടെങ്ങാണ്ടു ഇവളുടെ കയ്യീന്ന് കാശും മേടിച്ചു മുങ്ങി നടന്നവനെ കാണുന്ന ഭാവവും.!
എന്നാലും ഞാൻ അവനേക്കാളും ബേധമാണെന്നു.!
ഓർക്കുമ്പോൾ ഓർക്കുമ്പോൾ സുഖമുള്ള ഒരു ചിരി വരുന്നു.!
ഇനി ഇവളിതു എന്റെ തന്തപ്പടിയോട് കൂടെ പറയണം,
അങ്ങേരുടെ അരുമ സന്തതിയാണിപ്പോൾ ഇവൾ,
ഹോ ഇതെങ്ങാനും ഇവള് അങ്ങേരുടെ മുന്നിൽ വെച്ച് പറഞ്ഞാൽ,
ആ മുഖമൊന്നു കാണാൻ പറ്റിയാൽ, ഇഞ്ചി കടിച്ച കുരങ്ങന്റെ എന്ന് കേട്ടട്ടേ ഉള്ളു,
അത് കാണാൻ പറ്റിയാൽ എന്റെ മുത്തപ്പാ ഞാൻ മൊട്ടയടിച്ചു മല കേറാമെ.!
അല്ലേൽ വേണ്ട,
ഞാൻ വെറുതെ സ്വയം തലമുടിയിലൂടെ കൈയൊടിച്ചു
അല്ലേൽ മുത്തപ്പാ ഞാൻ വേണേൽ എനിയ്ക്കുണ്ടാവുന്ന പിള്ളേരെ മൊട്ടയടിച്ചു മല കേറ്റികോളാമേ.,
വേറൊന്നുമല്ല ആകെ ഉള്ളത് ഇത്തിരി മുടിയായതു കൊണ്ടാണട്ട മുത്തപ്പാ.!
ഞാൻ ചുമ്മാ ഉള്ളിൽ ചിരിച്ചു.!
വീണയുടെ മുടിയിഴകൾ തഴുകി കാറ്റു എന്നെ വന്നടിച്ചുകൊണ്ടിരുന്നു,
എന്ത് നല്ല മണം…
“വീണ എങ്ങോട്ടാ പോകണ്ടേയെന്നു പറഞ്ഞില്ലാലോ..”