അമ്മേ….
വീണ്ടും ആ ഭദ്രകാളി ഭാവം മുഖത്ത്.!
കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു, കരഞ്ഞാണോ,അതോ എന്നെ കരയിപ്പിക്കാൻ ആണോ എന്ന് മാത്രം മനസിലാവുന്നില്ല.!
“എടുക്കട കൈ എന്റെ ദേഹത്ത് നിന്ന്..!
കാതടിപ്പിക്കുന്ന ആക്രോശമാണ് എന്നെ വരവേറ്റത്,
അറിയാതെ കൈ പിൻവലിച്ചുപോയി..
എന്ത് പറയണമെന്ന് ഒരു രൂപവുമില്ല,
ഇത്ര നേരം മനസ്സിലേയ്ക്ക് ഓടിവന്ന രൂപമൊക്കെ ഇപ്പൊ എങ്ങോ പോയിമറഞ്ഞു,
എനിയ്ക്കു പരിചിതമായ എന്റെ കാലന്റെ രൂപമുള്ള വീണ പിന്നെയും എന്റെ മുന്നിൽ
“അയ്യോ വീണേ, അതു വീണയുടെ തുടയായിരുന്നോ, ഞാൻ കരുതി ഹാൻഡ് റെസ്റ്റർ ആവുമെന്ന്..!”
ഞാൻ പെട്ടെന്ന് മനസ്സിൽ വന്നത് പറഞ്ഞു കൂടെ എന്റെ വളിച്ച ചിരിയും,.
അവളുടെ കണ്ണുകൾ ഒന്നുകൂടി ചുവന്നു, അതിനു ഒപ്പം പിടിയ്ക്കാനെന്ന പോലെ അവളുടെ മുഖം മൊത്തത്തിൽ ചുവന്നു തുടുത്തു,
ദൈവമേ….. അറിയാതെ മനസ്സ് വിളിച്ചുപോയി,…
“അതേടാ, നിന്നെ പോലുള്ള എല്ലാവന്മാർക്കും ഞങ്ങള് പെണ്ണുങ്ങൾ ഒരു വസ്തു മാത്രം ആണല്ലോ,
മജ്ജയും മാംസവും ഉള്ള ഒരു വസ്തു, നിന്റെയൊക്കെ ഇഷ്ടത്തിന് തട്ടി കളിയ്ക്കാനുള്ള ജീവികൾ..!
അവൾ ദേഷ്യം കൊണ്ട് തുള്ളുകയായിരുന്നു.,
” എന്റെ പൊന്നു വീണേ, നീ ഒച്ചപ്പാട് ഉണ്ടാക്കാതെ, ഞാൻ അറിയാതെ ചെയ്തുപോയതാ..!”
ഞാൻ രംഗം എങ്ങനെയെങ്കിലും ശാന്തമാക്കാൻ പാടുപെട്ടു.,
“ഇപ്പൊ ഞാൻ ഒച്ചപ്പാട് ഉണ്ടാക്കിയതാണോ പ്രെശ്നം, നീ ചെയ്തതിൽ ഒരു തെറ്റുമില്ലേ.?”