” ഒലക്കേടെ മൂട്, എടി കോപ്പേ,
വെറുതെ പപ്പടോം തിന്നു പായസോം കുടിച്ചോണ്ടിരുന്ന എന്നെപിടിച്ചു നിന്നെ കെട്ടിച്ചത്,
നിന്റെയാ കഷണ്ടിത്തലയൻ തന്തയാണ്,
അങ്ങേർക്കു എന്തിന്റെ വട്ടായിരുന്നു,
ഈ മുഴുപ്പിരി ലൂസായ സാധനത്തിനെ എന്റെ തലയിൽ കേറ്റി വെക്കാൻ.!
കുടുബം മൊത്തം വട്ടും വെച്ചോണ്ട് ഇറങ്ങിയട്ടു ബാക്കിയുള്ളോരേ കുറ്റം പറയുന്നോ.!”
എനിയ്ക്കു പെട്ടെന്ന് എന്റെ എല്ലാ നിയന്ത്രണവും പോയി,
പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഇത്തിരി കൂടിപ്പോയോ എന്ന് തോന്നിയത്.!
പെട്ടെന്ന് ഒരു അലർച്ചയോടെ എന്റെ മുടികുത്തിലേയ്ക്കോ എന്റെ തല തല്ലിപൊട്ടിക്കാനോ വീണ എന്റെ പുറത്തേയ്ക്കു പാഞ്ഞു കയറി,.
വണ്ടി നിയന്ത്രണം വിട്ടു പെട്ടെന്ന് റോഡിനു കുറുകെ ചീറി,.
ഇടംകൈകൊണ്ടു ഞാൻ പെട്ടെന്ന് അവളെ തടഞ്ഞു വെച്ചു, വണ്ടി എന്റെ നിയന്ത്രണത്തിലാക്കി,.
വീണ അപ്പോഴും വെരുക് ചീറുന്ന പോലെ ചീറി എന്നെ ആക്രമിക്കാൻ ശ്രെമിക്കുകയാണ്,
” എടാ പട്ടി, നീയെന്റെ അച്ഛന് പറയുമല്ലേ..!”
അവൾ എന്നെ പിച്ചാനോ മാന്താനോ എല്ലാം നോക്കുന്നുണ്ട്
“ആ പിന്നെ ആ പെട്ട തലയെ, കഷണ്ടി തല എന്നല്ലാതെ എന്താ പറയണേ., വിളനിലമെന്നോ .?!”
എനിയ്ക്കും വിട്ടുകൊടുക്കാൻ തോന്നിയില്ല
പെട്ടെന്ന് എന്നെ അടിക്കാനായി അവൾ ഓങ്ങിയ കൈ എന്റെ കവിളിൽ അവളുടെ നഖം ആഴ്ന്നിറക്കി.,
ആ നീണ്ട നഖം എന്റെ മുഖത്ത് നീണ്ട നീറുന്ന ചോരകിനിയുന്ന ഒരു ചാല് വരച്ചു.!
എന്റെ മുഖത്ത് കീറൽ വീഴ്ത്തണമെന്നു അവൾ കരുതിയില്ലെന്നു തോന്നുന്നു,
പെട്ടെന്ന് എന്തോ വലിയ തെറ്റുചെയ്തപോലെ അവൾ പിന്മാറാൻ പോയി,
പക്ഷെ അവൾ അല്പം താമസിച്ചു പോയിരുന്നു
വേദനയാൽ എന്റെ എല്ലാ നിയന്ത്രണം നഷ്ടപെട്ടിരുന്നു,.