അവളെ മാറ്റാനായും പെട്ടെന്നുള്ള ദേഷ്യത്തിലും ഞാൻ അറിയാതെ എന്റെ ഇടത്തെ കൈ പുറം വെച്ച് ശക്തിയായി വീശിയടിച്ചു,
പെട്ടെന്നുള്ള അടിയായതുകൊണ്ടും,
അവൾ പിന്മാറാൻ ശ്രെമിച്ചതുകൊണ്ടും അവളുടെ ആ ചുവന്നു തുടുത്ത കവിൾതടവും എന്റെ പുറം കൈയും ചുംബിച്ചു.,
അടിയുടെ ശക്തി ഇത്തിരി കൂടിപ്പോയോ എന്ന് കൊടുത്തുകഴിഞ്ഞപ്പോഴാണ് ചിന്തിച്ചത്,
സ്വതവേ ചുവന്ന കവിൾത്തടം ഇപ്പൊ കത്തിച്ചുവെച്ച ബുൾബുപോലെ തിളങ്ങി.!
അവളുടെ കണ്ണുകളിൽ തേനീച്ച ഭരതനാട്യം തുടങ്ങിയെന്നു അവളുടെ കണ്ണുകളിലെ കിറുക്കം കണ്ടപ്പോൾ എനിയ്ക്കു മനസിലായി,
ഒരു നിമിഷം സ്ഥലകാലബോധം വീണ്ടെടുക്കാൻ പാടുപെട്ട വീണ,
പെട്ടെന്ന് തന്നെ അടികൊണ്ടു സ്വർഗത്തിൽ നിന്ന് തിരിച്ചു ഭൂമിയിലെത്തി,.
ഒരു നിമിഷം അവൾ ആ വേദന കടിച്ചമർത്തി,
പിന്നെ അടക്കിപ്പിടിച്ച തേങ്ങലുകൾ,
” വണ്ടി നിർത്തട., അല്ലേൽ ഞാനിപ്പോ ചാടും,..” അവൾ പെട്ടെന്ന് ഹാൻഡ് ബ്രേക്കിലും, ഡോറിന്റെ പിടിയിലും പിടിച്ചു.!
” ചാടാതെ, അതിൽ നിന്ന് പിടിവിട്,..” ഞാൻ വണ്ടി വേഗം സിഗ്‌നൽ ഇട്ടു സൈഡിലേക്ക് ചേർത്തു
വണ്ടി നിന്ന ഉടനെ വീണ വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയതും, മഴ പെയ്തതും ഒരുമിച്ചായിരുന്നു..
“നീയിതു എവിടെ പോവാണ് വീണേ..!”
ഞാൻ പെട്ടെന്ന് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി
“ഇനി നിന്റെ കൂടെ ഞാൻ എങ്ങോട്ടുമില്ല, നീയെന്നെ തല്ലികൊല്ലില്ല എന്ന് ആർക്കറിയാം.!, ഇപ്പൊ എന്നെ തല്ലിയതിനു ഞാൻ പരിഹാരം കണ്ടോളാം..!”
അവൾ ആ കോരിച്ചൊരിയുന്ന മഴയിലും തെല്ലുപോലും തണുക്കാതെ എന്നെ കൊല്ലാനായുള്ള ഭാവത്തിൽ തന്നെ നിലകൊണ്ടു
“വീണേ ഒരു അബദ്ധം പറ്റിയതാണ്, നീയല്ലേ എന്നെ ആദ്യം മാന്തി കീറിയത്,!”