അവൾ ഞാൻ പറയുന്നതിനൊന്നും ചെവികൊടുക്കാതെ ആദ്യം കൈകാണിച്ചു നിർത്തിയ ഓട്ടോയിൽ കയറി.,
ഞാൻ വേഗം വീണ്ടും ഓട്ടോയുടെ അടുത്തെത്തി അവളെ തടഞ്ഞു
“എനിയ്ക്കു പറയാനുള്ളത് കൂടി നീ കേൾക്കു..!”
“ഇനിയും എന്റെ അച്ഛനെ തെറി പറയാനാണോ, അതോ എന്റെ മറ്റേ കവിളുകൂടി അടിച്ചുപൊട്ടിക്കാനോ.?!”
എനിയ്ക്കതിനു മറുപടി ഉണ്ടായിരുന്നില്ല,
അവൾ ആ ഓട്ടോയിൽ കയറി പോകുന്നത് ഞാൻ ആ മഴയത്തു നിസ്സഹാനായി നോക്കിനിന്നു.!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആ കോരിച്ചൊരിയുന്ന മഴയിൽ വെന്തുരുകി.!
പെട്ടെന്ന് പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രെഷനോടെ മുഴങ്ങി,
എനിയ്ക്കു സ്ഥലകാലബോധം പിന്നെയും വീണു,
ഞാൻ ഓടി കാറിൽ കയറി..
“ആ ഹാലോ ആൽബിയാടാ, നീയിതെവിടെയാണ്.? ഞാൻ സംകൃതിഭവനിൽ ഉണ്ട്.!”
മറുതലയ്ക്കൽ ആൽബി ഇൻസ്‌പെക്ടർ.!
“അളിയാ മൊത്തത്തിൽ കയ്യീന്ന് പോയെടാ., നീ വിപിയുടെ വീട്ടിലേയ്ക്കു വാ ഞാൻ അവിടെ കാണും,!”
ഞാൻ എന്ത് പറയണമെന്ന് രൂപമില്ലാതെ പറഞ്ഞു നിർത്തി
” ആ എന്ന നീ അങ്ങോട്ട് വിട്ടോ ഞാനൊരു അരമണിക്കൂറിൽ അങ്ങോട്ട് എത്തിക്കോളാം..!”
എന്റെ സ്വരത്തിലെ പതർച്ച മനസിലാക്കിയവണ്ണം അവൻ പറഞ്ഞു.!
ഞാൻ വണ്ടി വേഗം വിപിയുടെ വീട്ടിലേയ്ക്കു പായിച്ചു,
മഴയെ ബേധിച്ചു എന്റെ വണ്ടി മുന്നേറി.!
എന്റെ ഉള്ളിലാകെ നീറ്റലായിരുന്നു,
എന്നാലും അവളെ തല്ലണ്ടായിരുന്നു, അടി ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം,
എന്നാലും അവള് എന്നെ മാന്തിയിട്ടല്ലേ, മരപ്പട്ടിയ്ക്കു ഉണ്ടായതാണോ ആ സാധനം.?