എന്നാലും അടിച്ചതിനെക്കാളും അവൾക്കു കൂടുതൽ വിഷമമായതു അച്ഛനെ പറഞ്ഞപ്പോഴാണ്,അത് വേണ്ടായിരുന്നു എന്ന് ഇപ്പൊ ഒരു തോന്നൽ.!
അവളിപ്പോ എങ്ങോട്ടാവും പോയി കാണുക.?
അവളുടെ വീട്ടിലേയ്ക്കു.?
ദൈവമേ അവളുടെ തന്ത ഇനി ഒരു പടയുമായി വരുമോ.?
ഇനിയിപ്പോ അങ്ങോട്ടേയ്ക്കല്ലേൽ എങ്ങോട്ടു.?
ഇനിയെങ്ങാനും തിരിച്ചു വിനുവിന്റെ അടുത്തേയ്ക്കു പോയി കാണുമോ.?
കൊല്ലും ഞാൻ രണ്ടിനെയും.!
ഏഹ് അങ്ങനെ പോകാൻ ചാൻസില്ല, ഇപ്പൊ അവനു അവളുടെ കലിപ്പ് ലിസ്റ്റിൽ രണ്ടാം സ്ഥാനം എങ്കിലും കാണും, ഫസ്റ്റ് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.!
എന്നാലും എന്റെ മുത്തപ്പാ ഞാൻ നിങ്ങളോടു ഒരു തമാശയ്ക്കല്ലേ അങ്ങനെ പറഞ്ഞത്,
അത്ര അത്യാവിശ്യമായിരുന്നേൽ ഞാൻ എന്റെ തലതന്നെ മൊട്ടയടിച്ചെനെലോ,
എന്നാലും എനിയ്കിട്ടു ഇങ്ങനെ ഒരു പണി തരണ്ടായിരുന്നു,
ഞാൻ മുത്തപ്പനോട് ലേലം വിളിച്ചതിന്റെ വിഷമവും, അവള് പോയതിന്റെ ബന്ധപ്പാടും കാരണം പൊറുതിമുട്ടി
മനസ്സ് ആകെ കലുഷിതമായി.!
വണ്ടി വിനുവിന്റെ വീട്ടിലേയ്ക്കു പാഞ്ഞു
——————————-
“എങ്ങോട്ടാ ചേച്ചി പോവണ്ടേ,?!”
ഓട്ടോ കാരൻ റിയർവ്യൂ മിററിലൂടെ വീണയെ നോക്കി,.
വീണ അപ്പോഴും ആലോചനയിൽ ആയിരുന്നു,
“ഒരു മിനിറ്റ് ചേട്ടാ ഇപ്പോൾ പറയാം..!”
അവൾ തന്റെ ബാഗിൽ നിന്ന് ഫോണെടുത്തു, ആരെയോ വിളിച്ചു
” ആ എടി റോഷ്‌നി ഇത് വീണയാ,
നീയിപ്പോ വീട്ടിലുണ്ടോ, ഐ വാണ്ട് ടു സീ യു നൗ..!” വീണ അറിയാതെ വിതുമ്പി തുടങ്ങിയിരുന്നു..
അവൾ ഉടനെ ഫോൺ കട്ട് ചെയ്തു
” ചേട്ടാ ലീല സിറ്റിയിലേയ്ക്ക് പൊയ്ക്കോ, 11ആം നമ്പർ ജാസ്മിൻ വില്ല..!” അവൾ പറഞ്ഞു നിർത്തി
ഓട്ടോ ലീല സിറ്റിയിലേക്ക് പാഞ്ഞു. കഷ്ടിച്ച് പത്തു മിനിറ്റോളം മാത്രമുള്ള ദൂരം
——————